Advertisement

പ്രിയാനന്ദനനെ ആക്രമിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

January 25, 2019
Google News 0 minutes Read
priyanandanan

സംവിധായകന്‍ പ്രിയാനന്ദനനെ മര്‍ദിച്ച കേസില്‍ പ്രതി പിടിയില്‍. പ്രിയാനന്ദനന്റെ അയല്‍വാസി കൂടിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സരോവറാണ് പിടിയിലായത്. കൊടുങ്ങല്ലൂരില്‍ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രിയാനന്ദനനെതിരെ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ആക്രമണം നടന്നത്. തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപം പ്രിയാനന്ദന് നേരെ ചാണകവെള്ളം തളിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പാല് വാങ്ങാന്‍ സമീപത്തെ കടയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ആക്രമണത്തില്‍ പ്രിയാനന്ദനന്റെ ചെവിക്ക് പരിക്കേറ്റിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സരോവറാണ് ആക്രമിച്ചതെന്ന് പ്രിയാനന്ദനന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

ശബരിമല വിഷയത്തില്‍ പ്രിയാനന്ദനന്‍ ഫെയ്‌സ്ബുക്കിലെഴുതി കുറിപ്പ് വിവാദമായിരുന്നു. വിവിധ കോണില്‍ നിന്നും അദ്ദേഹത്തിനെതിരെ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചിരുന്നു. ഇത്തരത്തിലുള്ള അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here