ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചത് കെ.എം മാണി

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോര്‍ഡ് കേരളത്തിന്റെ ധനമന്ത്രിയായിരുന്ന കെ.എം മാണിക്കാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും ബജറ്റ് അവതരണത്തിന്റെ കണക്ക് എടുക്കുമ്പോള്‍ ഈ നേട്ടത്തില്‍ കെ.എം മാണിക്കൊപ്പം കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയും ഉണ്ട്. കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷം ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി കൂടിയായിരുന്ന സിദ്ധരാമയ്യ തന്റെ 13-ാം ബജറ്റാണ് വിദാന്‍ സൗധയില്‍ അവതരിപ്പിച്ചത്. കെ.എം മാണിയും 13 തവണ ബജറ്റ് അവരിപ്പിച്ചിട്ടുണ്ട്.
Read Also: സംസ്ഥാന ബജറ്റ് നാളെ; കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രാധാന്യം
കൂടുതല്‍ കാലം ധനവകുപ്പ് കൈകാര്യം ചെയ്ത മന്ത്രി എന്ന റെക്കോര്‍ഡും കെ.എം മാണിക്ക് സ്വന്തം. നാളെ ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്ന നിലവിലെ ധനമന്ത്രിയായ തോമസ് ഐസക്കിന്റെ പത്താം ബജറ്റാണ് ഇത്. പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here