Advertisement

2022 ല്‍ പുതിയ ഇന്ത്യ, ലക്ഷ്യം ഭരണത്തുടര്‍ച്ചയെന്ന് പീയുഷ് ഗോവല്‍; ഇടക്കാല ബജറ്റ് അവതരണം തുടങ്ങി

February 1, 2019
Google News 0 minutes Read
goval

2022 ല്‍ പുതിയ ഇന്ത്യയാകുമെന്ന പ്രഖ്യാപനത്തോടെ കേന്ദ്രസര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് അവതരണം തുടങ്ങി.   ലക്ഷ്യം ഭരണത്തുടര്‍ച്ചയാണെന്നും  അഴിമതി രഹിതമായ ഭരണമാണ് കാഴ്ചവയ്ക്കുന്നതെന്നും പീയുഷ് ഗോവല്‍ വ്യക്തമാക്കി.

രാജ്യത്തെ പണപ്പെരുപ്പം ഇല്ലാതാക്കി. രാജ്യം വളര്‍ച്ചയുടെ പാതയിലാണ്.  ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ ന്ത്യയുടേതാണെന്നും പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കിയെന്നും പീയുഷ് ഗോവല്‍ വ്യക്തമാക്കി. വിദേശ നിക്ഷേപം വര്‍ദ്ധിച്ചു.  1991ശേഷം ജിഡിപിയില്‍ വളര്‍ച്ചയുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു. യുപിഎ സര്‍ക്കാറിന്റെ കിട്ടാക്കടം എന്‍ഡിഎ തിരിച്ച് പിടിച്ചെന്നും പിയുഷ് ഗോവല്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തിനിടയിലാണ് പീയുഷ് ഗോവല്‍ ബജറ്റ് അവതരിപ്പിക്കുന്നത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here