Advertisement

വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും പുലിക്കുട്ടിയെ പിടികൂടി

February 3, 2019
Google News 6 minutes Read

ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും പുലിക്കുട്ടിയെ പിടികൂടി. ഒരുമാസം പ്രായമുള്ള പുലിക്കുട്ടിയെ ആണ് അധികൃതര്‍ പിടികൂടിയത്. ബാഗില്‍ ഒളിപ്പിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച പുള്ളിപ്പുലിക്കുട്ടിയെയാണ് അധികൃതര്‍ പിടിച്ചെടുത്തത്.

ചെന്നൈ എയര്‍ ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് പുലിക്കുട്ടിയെ പിടികൂടിയത്. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരനാണ് പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ചത്. അവശ നിലയിലായിരുന്ന പുലിക്കുട്ടിക്ക് വിമാനത്താവള അധികൃതര്‍ പാല്‍ നല്‍കി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Read Moreകേരള-കർണ്ണാടക അതിർത്തിയിലെ അക്രമകാരിയായ കടുവ പിടിയില്‍; വനപാലകര്‍ കടുവയെ മാറ്റി, നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

പുലിക്കുട്ടിയെ ചെന്നൈ അരിജ്ഞര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയിട്ടുണ്ട്. പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യലിനായി വനം വകുപ്പിന് കൈമാറി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here