സൗദി അറേബ്യയുടെ വാര്‍ത്താ വിതരണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

സൗദി അറേബ്യയുടെ വാര്‍ത്താ വിതരണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഏരിയന്‍ സ്‌പേസിന്റെ ഏരിയന്‍ 5 റോക്കറ്റാണ് സൗദി ഉപഗ്രഹം എസ് ജി എസ് ഒന്നിനെ ഭ്രമണ പഥത്തില്‍ എത്തിച്ചത്. കിങ് അബ്ദുല്‍ അസീസ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരാണ് ഉപഗ്രഹം തയ്യാറാക്കിയത്. സൗദിയുടെ പതിനാറാമത്തെ സാറ്റലൈറ്റാണിത്.
യൂറോപ്യന്‍ വിക്ഷേപണ എജന്‍സി ഏരിയന്‍ സ്‌പേസിന്റെ ഏരിയന്‍ 5 റോക്കറ്റാണ് സൗദി ഉപഗ്രഹത്തെ ഭ്രമണ പഥത്തില്‍ എത്തിച്ചത്. ഇന്ത്യയുടെ ജി സാറ്റ് 31ഉും ഇതേ റോക്കറ്റ് വഹിച്ചിരുന്നു. തെക്കേ അമേരിക്കയുടെ വടക്കുകിഴക്കന്‍ തീരത്തുളള ഫ്രഞ്ച് ഗയാനയില്‍നിന്നാണ് 2.53 ടണ്‍ ഭാരമുളള ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്റര്‍നെറ്റ്, ടെലിവിഷന്‍ സംപ്രേഷണം, ഡിജിറ്റല്‍ സാറ്റലൈറ്റ്, വിസാറ്റ് നെറ്റ് വര്‍ക്ക്, ഡി.ടി.എച്ച്. തുടങ്ങി വാര്‍ത്താ വിനിമയ രംഗത്ത് ഉപഗ്രഹം സഹായിക്കുമെന്ന് കിങ് അബ്ദുല്‍ അസീസ് സയന്‍സ് ആന്റ് ടെക്‌നോളജി അറിയിച്ചു.
സൗദി ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണം ദേശീയ നേട്ടമാണെന്ന് ഊര്‍ജ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. വിഷന്‍ 2030ന്റെ ഭാഗമായി സ്വദേശി ശാസ്ത്രജ്ഞരുടെ പങ്കാളിത്തത്തോടെ കിങ് അബ്ദുല്‍ അസീസ് സയന്‍സ് ആന്റ് ടെക്‌നോളജിയാണ് ഉപഗ്രഹം നിര്‍മിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here