Advertisement

റഫാല്‍; സിഎജി റിപ്പോര്‍ട്ടിന് രാഷ്ട്രപതിയുടെ അംഗീകാരം

February 12, 2019
Google News 1 minute Read

റഫാലില്‍ സിഎജി റിപ്പോര്‍ട്ടിന് രാഷ്ട്രപതിയുടെ അംഗീകാരം. വിലയുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കി. റിപ്പോര്‍ട്ട് പാര്‍ലെമെന്റില്‍ വയ്ക്കാന്‍ അനുമതി നല്‍കി.  സി എ ജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചേക്കും. വിമാനങ്ങളുടെ വില സംബന്ധിച്ച് പരാമര്‍ശമില്ല. അംബാനിക്ക് നല്‍കിയ കാരരിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍  പരാമര്‍ശിച്ചിട്ടില്ല.

റഫാല്‍ കരാറിനു അനുമതി നല്‍കുന്നതിന രണ്ടാഴ്ച മുമ്പ് വ്യവസായി അനില്‍ അംബാനി ഫ്രഞ്ച് പ്രധിരോധ മന്ത്രിയുമായി കൂടികാഴ്ച നടത്തിയതായി വെളിപ്പെടുത്തല്‍. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഷ്വായിസ് ലെ ഡ്രിയാനും, മന്ത്രിയുടെ വിവിധ ഉപദേശകരുമായാണ് അംബാനി കൂടികാഴ്ച നടത്തിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഫ്രഞ്ച് സന്ദര്‍ശനത്തിനു ഒരാഴ്ച മുന്‍പെയാണ് അംബാനിയുടെ കൂടികാഴ്ച. ഫ്രാന്‍സിലെ എയര്‍ബസ് ഹെലികോപ്റ്ററുമായി വ്യാപര മേഘലയിലും പ്രതിരോധ മേഘലയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അംബാനി കൂടികാഴ്ചയില്‍ അറിയിക്കുകയായിരുന്നു.
ഏപില്‍ 9 തിന് പ്രതിരോധ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. അനില്‍ അംബാനിയുടെ കൂടിക്കാഴ്ച അഴിമതി വ്യക്തമാക്കുന്നതാണെന്ന് കോണ്‍ഗ്രസും സിപിഎമ്മും പ്രതികരിച്ചു. ഇതൊരു രഹസ്യ കൂടിക്കാഴ്ചയാണെന്നും ഇതിനു പിന്നിലെ കാര്യങ്ങള്‍ പിന്നീട് വ്യയക്തമാക്കുമെന്നും ഫ്രാന്‍സിലെ ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Read More:റഫാല്‍ ഇടപാട്; സിഎജി റിപ്പോര്‍ട്ട് രാഷ്ട്രപതിയ്ക്ക് സമര്‍പ്പിച്ചു

റഫാല്‍ കരാറില്‍ അഴിമതിവിരുദ്ധ വ്യവസ്ഥയും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള അധികാരവും ഒഴിവാക്കിയെന്നു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചില്ല. ഇതനുസരിച്ചു റഫാല്‍ വിമാനക്കമ്പനി ഡാസോ ഏവിയേഷന്‍, മിസൈല്‍ നിര്‍മാതാവ് എംബിഡിഎ ഫ്രാന്‍സ് എന്നിവരില്‍നിന്നു പിഴ ഈടാക്കാനുള്ള അധികാരം ഇല്ലാതായി. കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് സമാന്തരമായി ചര്‍ച്ചകള്‍ നടത്തിയെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണു പുതിയ തെളിവുകള്‍ പുറത്തുവന്നത്.

Read More:റഫാല്‍; കേന്ദ്രത്തിനെതിരെ കൂടുതല്‍ രേഖകള്‍ പുറത്ത്

സ്വയം രക്ഷിക്കാനും സര്‍ക്കാരിനെ രക്ഷിക്കാനുമുള്ള റിപ്പോര്‍ട്ടായിരിക്കും സിഎജി സമര്‍പ്പിക്കുകയെന്നു കോണ്‍ഗ്രസ് ആരോപിച്ചു. സൈന്യത്തിനായി സമീപകാലത്തു നടത്തിയ ഇടപാടുകളെല്ലാം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണു സിഎജി സമര്‍പ്പിച്ചതെന്നാണു സൂചന. ഇതില്‍ റഫാല്‍ ഇടപാട് പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. യുദ്ധവിമാനങ്ങളുടെ വിലവിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടോയെന്നു വ്യക്തമല്ല.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here