റഫാല്‍ ഇടപാട്; സിഎജി റിപ്പോര്‍ട്ട് രാഷ്ട്രപതിയ്ക്ക് സമര്‍പ്പിച്ചു

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സി എ ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാഷ്ട്രപതിക്കും ധനമന്ത്രിക്കുമാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് നാളെ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചേക്കും. റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും മേശപ്പുറത്ത് വെക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
Read Also: പ്രിയങ്ക ഗാന്ധി ട്വിറ്റര്‍ തുടങ്ങി; മണിക്കൂറുകള്‍ക്കകം മുക്കാല്‍ ലക്ഷത്തോളം ഫോളേവേഴ്സ്
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ സി എ ജി രാജീവ് മെഹ്ഋഷിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിക്കുകയും സി എ ജി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here