‘ഇപ്പോൾ മോദി ഇങ്ങനെയാണ് സംസാരിക്കുന്നത്’; പ്രധാനമന്ത്രിയെ അനുകരിച്ച് രാഹുൽ ഗാന്ധി; വീഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് രാഹുൽ ഗാന്ധി. ലഖ്‌നൗവിൽ ഇന്നലെ ലോക്‌സഭാ തരെഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തിനിടെയാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ കളിയാക്കി രംഗത്തെത്തിയത്.
മോദിയുടെ ശരീരഭാഷയും കൈകൊണ്ടുള്ള ആംഗ്യങ്ങളും അനുകരിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രകടനം. നരേന്ദ്ര മോദി മുമ്പ് എങ്ങനെയായിരുന്നു, ഇപ്പോൾ എങ്ങനെയാണ് സംസാരിക്കുന്നത് എന്നാണ് രാഹുൽ ഗാന്ധി കാണിച്ചത്.
Read More : സ്വന്തം കള്ളങ്ങളുടെ തടവറയിലാണ് നരേന്ദ്ര മോദി : രാഹുൽ ഗാന്ധി
‘ഭായി ഓർ ബെഹനോ’ എന്ന മോദിയുടെ ‘സിഗ്നേച്ചർ സ്റ്റാർട്ട്’ തന്നെയാണ് മോദിയെ അനുകരിക്കാൻ രാഹുൽ ഗാന്ധിയും ഉപയോഗിച്ചത്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രം അഴിമതി നടത്തിയെന്ന് വീണ്ടും ഉറപ്പിച്ച് പറയുകയായിരുന്നു കോൺഗ്രസ് സമ്മേളനത്തിൽ ഉടനീളം. ‘സഹോദരീ സഹോദരന്മാരെ, അനിൽ അമ്പാനി ആരെന്ന് എനിക്കറിയില്ല…ഞാൻ അദ്ദേഹത്തിന് ഒരിക്കലും 20,000 കോടി രൂപ നൽകിയിട്ടില്ല’ മോദിയുടെ ശബ്ദത്തിൽ രാഹുൽ ഗാന്ധി ഇത് പറഞ്ഞപ്പോൾ സദസ്സിൽ കൂട്ടച്ചിരി. ഒപ്പം വേദിയിലിരുന്ന പ്രിയങ്കാ ഗാന്ധിയും.
പടിഞ്ഞാറൻ ഉത്തർ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജ്യോദിരദിത്യ സിന്ധ്യയും ഇരുവർക്കുമൊപ്പം വേദിയിൽ ഉണ്ടായിരുന്നു. കിഴക്കൻ ഉത്തർ പ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് പ്രിയങ്ക ലഖ്‌നൗവിൽ എത്തുന്നത്. പ്രിയങ്കയുടെ വരവ് വൻ ആഘോഷമാക്കി മാറ്റുകയാണ് കോൺഗ്രസ്സ്. 12 മണിക്ക് ലക്‌നൗ വിമാനത്താവളത്തിൽ എത്തിയ പ്രിയങ്കയും രാഹുലും സിന്ധ്യയും 22 കിലോമീറ്റർ നീണ്ട് നിൽക്കുന്ന റോഡ് ഷോക്ക് ശേഷം ആണ് ഉത്തർ പ്രദേശിലെ പിസിസി ആസ്ഥാനം ആയ ജവഹർ ഭവനിൽ എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here