പാക്കിസ്ഥാനെ ഒറ്റപ്പെടുത്തും; സൗഹൃദ രാഷ്ട്ര പദവി പിന്‍വലിച്ചു; അരുണ്‍ ജെയ്റ്റ് ലി

പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയറ്റ്ലി. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം ക്യാബിനറ്റ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന് നല്‍കിയ സൗഹൃദ രാഷ്ട്ര പദവി പിന്‍വലിച്ചെ്ന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന് എതിരെ നയതന്ത്ര സമ്മര്‍ദ്ദം കടുപ്പിക്കും. ആക്രമണത്തില്‍ രാജ്യം തിരിച്ചടി നല്‍കും. യോഗത്തില്‍ ഇത് സംബന്ധിച്ച ശക്തമായ തീരുമാനം എടുത്തിട്ടുണ്ടെന്നും അത് ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇത്തരം യോഗത്തിന് ശേഷം സാധാരണയായി അധികൃതര്‍ മാധ്യമങ്ങളെ കാണാറില്ല. ഈ പതിവ് തെറ്റിച്ചാണ് ഇന്ന് ധനമന്ത്രിയും പ്രതിരോധമന്ത്രിയും മാധ്യമങ്ങളെ കണ്ടത്. പാക്കിസ്ഥാന്റെ പങ്കിന് പ്രത്യക്ഷ പങ്കുണ്ടെന്ന് തെളിഞ്ഞെന്നും അരുണ്‍ ജെയറ്റ്ലി മാധ്യമങ്ങളോട് വ്യക്തമാക്കി. ആക്രമണം അംഗീകരിക്കാന്‍ കഴിയില്ല. നയതന്ത്ര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തും. ഇതിന് വിദേശകാര്യ മന്ത്രാലയം നടപടി സ്വീകരിക്കും. ആക്രമണത്തെ അപലപിച്ച വിദേശ രാജ്യങ്ങളുടെ സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശക്തമായ വില നല്‍കേണ്ടി വരുമെന്നും. കൃത്യമായ പ്രതിരോധ നടപടി ഇന്ത്യ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here