പുല്‍വാമ ആക്രമണത്തില്‍ ഫെയ്‌സ്ബുക്കില്‍ മോശം കമന്റ്; രണ്ട് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളെജ് നടപടി

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്കില്‍ മോശം കമന്റിട്ട രണ്ട് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. രണ്ട് സ്വക്യാര്യ കോളെജുകളില്‍ പഠിക്കുന്ന വിദ്യര്‍ത്ഥികള്‍ക്കെതിരെയാണ് സ്ഥാപനം നടപടി സ്വീകരിച്ചത്. ഡെറാഡൂണിലെ സ്വകാര്യ എഞ്ചിനീയറിങ് കോളെജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്യുകയും എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ത്ഥിയെ പുറത്താക്കുകയുമായിരുന്നു.
പുല്‍വാമയിലെ സൈനികരുടെ മരണത്തിന് പിന്നാലെ ‘പബ്ജി ഗെയിം ഇന്ന് യാഥാര്‍ത്ഥ്യമായി’ എന്നു പറഞ്ഞ് മെഡക്കല്‍ കോളെജിലെ റേഡിയോളജി ആന്‍ഡ് ഇമാജിംഗ് ടെക്‌നോളജി വിദ്യാര്‍ത്ഥി മോശം പോസ്റ്റിട്ടു. ഇതിന് പിന്നാലെ മറ്റൊരാള്‍ പോസ്റ്റിനെതിരെ രംഗത്തെത്തി മാപ്പുപറയണമെന്നാവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ത്ഥി ഇത് വകവെച്ചില്ല. തുടര്‍ന്ന് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയാള്‍ വ്യാപകമായി പ്രചരിപ്പിച്ചു. ഇതോടെ വിദ്യാര്‍ത്ഥിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധിയാളുകള്‍ കോളെജില്‍ തടിച്ചുകൂടുകയും നടപടി സ്ഥാപനം നടപടി സ്വീകരിക്കുകയുമായിരുന്നു.
‘ഹാപ്പി വാലന്റൈന്‍സ് ഡേ ടു 42 സിആര്‍പിഎഫ് ഡി’ എന്ന് കമന്റിട്ടതിനായിരുന്നു എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്കെതിരെ നടപടി സ്വീകരിച്ചത്. ബിജെപി നേതാവ് രാജ്കുമാര്‍ താക്രുറാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here