Advertisement

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ അറസ്റ്റില്‍

April 11, 2019
Google News 0 minutes Read

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ അറസറ്റില്‍. ലണ്ടന്‍ പൊലീസ് ഇക്വഡോര്‍ എംബസിയില്‍ നിന്നുമാണ് ജൂലിയനെ അറസ്റ്റു ചെയ്തത്. ഇക്വഡോര്‍ അംബാസിഡറുടെ അനുമതിയോടെയാണ് അറസ്റ്റ്.

ഏഴു വര്‍ഷമായി അസാന്‍ജെ ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു. അമേരിക്കന്‍ രഹസ്യരേഖകള്‍ പുറത്തുവിട്ടതിന് വര്‍ഷങ്ങളായി ജൂലിയന്‍ അറസ്റ്റ് ഭീഷണിയിലായിരുന്നു. ഇക്വഡോര്‍ അസാഞ്ജിന് നല്‍കിയ രാഷ്ട്രീയ അഭയം അടുത്തിടെ റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. സാമൂഹ്യമാധ്യമങ്ങള്‍ വഴി അസാന്‍ജെ നടത്തുന്ന ഇടപെടലുകള്‍ ഇക്വഡോറിന്റെ വിദേശബന്ധങ്ങളെ ബാധിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് അഭയം നല്‍കിയത് റദ്ദാക്കിയത്.

സ്വീഡന്‍ അസാന്‍ജെക്കെതിരെ ലൈംഗീകാരോപണ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്. പിന്നീട് സ്വീഡന്‍ കേസ് ഉപേക്ഷിച്ചെങ്കിലും, ജാമ്യവ്യവസ്ഥകള്‍ തെറ്റിച്ചതിന് അദ്ദേഹത്തിനെതിരെ ബ്രിട്ടന്‍ നിയമനടപടി സ്വീകരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here