Advertisement

റോളർ കോസ്റ്റർ പണിമുടക്കി; 100 അടി ഉയരത്തിൽ ആളുകൾ കുടുങ്ങി കിടന്നത് 20 മിനിറ്റ് ! വീഡിയോ

July 24, 2019
Google News 1 minute Read

റോളർ കോസ്റ്റർ പകുതിവെച്ച് പണിമുടക്കി നൂറ് അടി ഉയരത്തിൽ ആളുകൾ 20 മിനിറ്റോളം ആളുകൾ കുടുങ്ങി കിടന്നു. ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ്ഷയറിലെ ആൽട്ടൺ ടവേഴ്‌സിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

‘ദി സ്‌മൈലർ’ എന്ന റോളർകോസ്റ്ററാണ് പ്രവർത്തിച്ചുകൊണ്ടിരിക്കെ പണിമുടക്കിയത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയ ആൽട്ടൺ ടവേഴ്‌സ് അധികൃതർ റൈഡിൽ കയറിയ എല്ലാവരോടും മാപ്പ് ചോദിക്കുകയും ടിക്കറ്റ് തുക മടക്കി നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

2013 ലാണ് ‘ദി സ്‌മൈലർ’ പ്രവർത്തനം ആരംഭിക്കുന്നത്. അന്ന് മുതൽ തന്നെ പലപ്പോഴായി സ്‌മൈലർ അപകടങ്ങൾ വിളിച്ചുവരുത്തിയിട്ടുണ്ട്. 2015 ൽ ഒരിക്കൽ സ്‌മൈലർ മറ്റൊരു കാലി ടെസ്റ്റ് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം പറ്റിയിരുന്നു. അന്ന് നിരവധി പേർക്കാണ് അപകടം സംഭവിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here