Advertisement

കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഇനി മുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന എവിടെയും ബസ് നിർത്തും; കെഎസ്ആർടിസി

September 3, 2020
Google News 2 minutes Read

കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ യാത്രക്കാരെ ആകർഷിക്കാനൊരുങ്ങി കെഎസ്ആർടിസി. ഇനി മുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന എവിടെയും ബസ് നിർത്തും. എവിടെ നിന്നു വേണമെങ്കിലും ബസിൽ കയറുകയും ചെയ്യാം.

ആദ്യഘട്ടത്തിൽ തെക്കൻ ജില്ലകളിൽ മാത്രമായിരിക്കും ഇത് നടപ്പിലാക്കുക. മാത്രമല്ല, ഓർഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടത് യാത്രക്കാരുടെ കൂടെ അഭിപ്രായം പരിഗണിച്ചായിരിക്കണമെന്നും യാത്രക്കാരില്ലാത്ത ഷെഡ്യൂളുകൾ ഇനി ഓടിക്കാനാകില്ലെന്ന എംഡി ബിജുപ്രഭാകർ നിർദേശം നൽകി.

ഇതു സംബന്ധിച്ച റിപ്പോർട്ട് യൂണിറ്റ് ഓഫീസർമാരും ഇൻസ്‌പെക്ടർമാരുമായും യാത്രക്കാരുമായി കൂടിയാലോചിച്ച് അൺലിമിറ്റഡ് ഓർഡിനറികൾ ഓടിക്കാനുള്ള റൂട്ട് കണ്ടെത്തി 29-ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശത്തിലുണ്ട്.

Story Highlights -the bus will stop wherever passengers want from now on tho over come covid crisis KSRTC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here