Advertisement

കൊവിഡ് വ്യാപനത്തിൽ കുംഭമേളയ്ക്ക് നിർണ്ണായക പങ്ക്; സൂപ്പർ സ്പ്രെഡിനും കാരണമായെന്ന് റിപ്പോർട്ട്

May 10, 2021
Google News 0 minutes Read

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ കുംഭമേള നിര്‍ണായക പങ്ക് വഹിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീര്‍ത്ഥാടകര്‍ കുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചെത്തിയതോടെ രണ്ടാം തരംഗം സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. കുംഭമേള ഒരു സൂപ്പര്‍ സ്‌പ്രെഡിന് കാരണമായേക്കാമെന്ന ഭയം ശരിയായി ഭവിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

തീര്‍ത്ഥാടകരില്‍ ആദ്യഘട്ടത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവര്‍ പോലും ക്വാറന്റെെനില്‍ പോവുകയോ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. കുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചുവന്നവരില്‍ വെെറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചില സംസ്ഥാനങ്ങള്‍ തിരിച്ചെത്തിയ തീര്‍ത്ഥാടകര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റെെനും ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നിര്‍ദേശിച്ചിരുന്നു.

90 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ കുംഭമേളയില്‍ പങ്കെടുത്തതായി സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. പങ്കെടുത്തവരില്‍ 2,642 തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇക്കൂട്ടത്തില്‍ മതനേതാക്കളും സന്യാസിമാരും ഉൾപ്പെടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here