ശോഭാ സുരേന്ദ്രൻ പാർട്ടിയുടെ വിശ്വാസ്വത തകർത്തെന്ന് പ്രകാശ് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ
ശോഭാ സുരേന്ദ്രൻ്റെ തുറന്നു പറച്ചിലിൽ അതൃപ്തി പരസ്യമാക്കി പ്രകാശ് ജാവദേക്കർ. ശോഭ പാർട്ടിയുടെ വിശ്വാസത തകർത്തു എന്ന് ബിജെപി നേതൃയോഗത്തിൽ ജാവദേക്കർ കുറ്റപ്പെടുത്തി. ഇതിനിടെ വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
കൂടിക്കാഴ്ച ശോഭ എങ്ങനെ അറിഞ്ഞുവെന്ന് ജാവദേക്കർ ചോദിച്ചു. പാർട്ടി പലരുമായും കൂടിക്കാഴ്ച നടത്തും. അത് തുറന്നു പറയുന്നത് കേരളത്തിൽ മാത്രമാണ്. കൂടിക്കാഴ്ച നടന്നുവെന്ന് സമ്മതിച്ച കെ സുരേന്ദ്രന്റെ നടപടിയും ശരിയല്ല. ദേശീയ നേതാക്കൾ നടത്തുന്ന ഇടപെടലുകൾ സ്വന്തം പബ്ലിസിറ്റിക്കായി സംസ്ഥാന നേതാക്കൾ ഉപയോഗിക്കുന്നത് ശരിയല്ല. മറ്റു പാർട്ടിയിലുള്ളവർ ഇനി ചർച്ചയ്ക്ക് തയ്യാറാകുമോ? ശോഭ ചെയ്തത് തെറ്റാണെന്നും ജാവദേക്കർ കുറ്റപ്പെടുത്തി. അതേസമയം, തന്നെ തോൽപ്പിക്കാൻ വി മുരളീധര പക്ഷം ശ്രമിച്ചുവെന്ന് ശോഭാ സുരേന്ദ്രൻ യോഗത്തിൽ ആരോപിച്ചു.
Story Highlights: prakash javadekar sobha surendran v muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here