Advertisement

കേരളത്തിലെ ഏറ്റവും വേഗമേറിയ 4ജി നെറ്റ്​വർക്കേതെന്ന്​ പുറത്തുവിട്ട്​ ഊക്​ല

June 8, 2021
Google News 0 minutes Read

​കേരളത്തിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്​വർക്​ വൊഡാഫോൺ ഐഡിയയുടേതാണെന്ന്​ ഊക്​ല. തുടർച്ചയായ മൂന്നാം തീവണയാണ്​ സ്​പീഡ്​ ടെസ്റ്റ്​ സേവനദാതാക്കളായ ഊക്​ല വി.ഐയുടെ ജിഗാനെറ്റിനെ സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയ ടെലികോം ശൃംഖലയായി തെരഞ്ഞെടുക്കുന്നത്​. 2020 ജൂലൈ മുതല്‍ 2021 മാര്‍ച്ച് വരെയുളള മൂന്ന്​ ത്രൈമാസപാദങ്ങളായി അഖിലേന്ത്യാടിസ്ഥാനത്തിലും ഏറ്റവും വേഗതയേറിയ 4ജി സേവനം നൽകിയത്​ വി.ഐ ആണെന്ന്​ ഊക്​ലയുടെ റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ശരാശരി ഡൗണ്‍ലോഡ് വേഗത്തി​ൻറെ കാര്യത്തില്‍ വി.ഐ.യുടെ ജിഗാനെറ്റ് ബഹുദൂരം മുന്നിലാണ്​. വര്‍ക്ക് ഫ്രം ഹോം രീതി വ്യാപകമായതോടെ ഇന്ത്യയിലെ ടെലികോം ശൃംഖലകള്‍ വന്‍ ഡാറ്റാ ഉപയോഗത്തെ അഭിമുഖീകരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ജിഗാനെറ്റാണ് ഏറ്റവും സ്ഥിരതയുള്ളതും വേഗതയേറിയതുമായ 4ജി നെറ്റ്​വർക്കെന്ന ഊക്​ലയുടെ കണ്ടെത്തല്‍ വൊഡാഫോൺ ​ഐഡിയക്ക്​ ഏറെ ഗുണം ചെയ്​തേക്കും. മൊബൈല്‍ ടെസ്റ്റിങ്​ ആപ്ലിക്കേഷഷനുകളുടേയും ഡാറ്റാ വിശകലനങ്ങളുടേയും രംഗത്തെ ആഗോള മുന്‍നിരക്കാരാണ്​ ഊക്​ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here