Advertisement

റൊണാൾഡോയെ മറികടന്ന് മെസി; ജനപ്രിയ ഇൻസ്റ്റാഗ്രാം പോസ്റ്റായി മെസിയുടെ കോപ്പ അമേരിക്ക ചിത്രം

July 18, 2021
Google News 0 minutes Read

28 വര്‍ഷത്തെ നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ട ആ ഞായറാഴ്ചയുടെ ആവേശം ഇപ്പോഴും അടങ്ങിയിട്ടില്ല. ആവേശം നുരഞ്ഞുപൊന്തിയ കലാശപ്പോരാട്ടത്തിൽ ബദ്ധവൈരികളായ ബ്രസീലിനെ അവരുടെ അഭിമാന വേദിയായി മാറക്കാനയിൽ പരാജയപ്പെടുത്തി ആയിരുന്നു അർജന്റീനയുടെ കിരീടധാരണം.

1993നുശേഷം അർജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്. ലോക ഫുട്ബോളിലെ ഇതിഹാസമായി വളർന്നിട്ടും ലയണൽ മെസ്സിയുടെ പേരിൽ അർജന്റീന ജഴ്സിയിൽ കിരീടങ്ങളില്ലെന്ന പരിഹാസവും അതോടെ അവസാനിച്ചു. എന്നാൽ ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടി തകർത്തിരിക്കുകയാണ് മെസി. റൊണാൾഡോ സ്ഥാപിച്ച ഇൻസ്റ്റാഗ്രാം റെക്കോർഡാണ് മെസി പഴങ്കഥയാക്കിയത്.

വിജയത്തിന് പിന്നാലെ മെസി കോപ്പ അമേരിക്ക ട്രോഫിയുമൊത്തുള്ള ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. “എന്തൊരു മനോഹരമായ ഭ്രാന്താണ്! ഇത് അവിശ്വസനീയമാണ്! ദൈവത്തിന് നന്ദി! ഞങ്ങളാണു വിജയികൾ!” എന്ന അടിക്കുറിപ്പോടെയാണ്‌ മെസിയുടെ പോസ്റ്റ്. ഈ ഫോട്ടോക്ക് 20.1 ദശലക്ഷം ആളുകളാണ് ഇതിനോടകം ലൈക്ക് അടിച്ചത്. ഇതോടെയാണ് ഒരു അത്ലറ്റ് പോസ്റ്റ് ചെയ്ത ഏറ്റവും ജനപ്രിയ ഇൻസ്റ്റാഗ്രാം പോസ്റ്റായി മെസിയുടെ ഫോട്ടോ മാറിയത്. എക്കാലത്തെയും ജനപ്രിയമായ ആറാമത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റ് കൂടിയാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here