Advertisement

കമൽഹാസന്റെ രചനയിൽ മഹേഷ് നാരായണൻ സംവിധായകനാവുന്നു; തേവർ മകൻ 2 അണിയറയിൽ

August 22, 2021
Google News 2 minutes Read
kamal haasan thevar magan

കമൽ ഹാസനും ശിവാജി ഗണേഷനും മുഖ്യവേഷങ്ങളിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം തേവർ മകൻ്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. കമൽ ഹാസനാണ് ചിത്രത്തിനു തിരക്കഥയൊരുക്കുക. ചിത്രം മഹേഷ് നാരായണൻ സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. (kamal haasan thevar magan)

1992ൽ കമൽ ഹാസൻ്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു തേവർ മകൻ. സൂപ്പർ ഹിറ്റായി തകർത്തോടിയ ചിത്രം നിരൂപകർക്കിടയിലും ചർച്ചയായി. കൾട്ട് പദവി നേടിയ ചിത്രം ദേശീയ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി. നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമയെന്ന വിശേഷണമാണ് പല നിരൂപകരും ചിത്രത്തിനു നൽകിയിരിക്കുന്നത്.

ഫഹദ് ഫാസിൽ നായകനായെത്തിയ മാലിക് എന്ന സിനിമയാണ് മഹേഷ് നാരായണൻ അവസാനമായി സംവിധാനം ചെയ്തത്. മികച്ച സിനിമയെന്ന അഭിപ്രായങ്ങൾക്കിടയിലും ചിത്രത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. ആമസോൺ പ്രൈം വിഡിയോയിലാണ് ചിത്രം റിലീസായത്.

നിമിഷ സജയനാണ് ഫഹദ് ഫാസിലിൻ്റെ നായികയായി അഭിനയിച്ചത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ചന്ദു നാഥ് എന്നിവരും അണിനിരന്നു. സാനു വർഗീസ് ആണ് ക്യാമറ കൈകാര്യം ചെയ്തത്. സംഗീതം സുഷിൻ ശ്യാം.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് മാലിക്ക്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ് മാലിക്. 27 കോടിയോളം മുതൽ മുടക്കുള്ള ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചിരുന്നു. മെയ് 13ന് ചിത്രം തീയറ്ററുകളിൽ റീലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, സംസ്ഥാനത്തെ കൊവിഡ് ബാധയെ തുടർന്ന് ചിത്രം ഓടിടി റിലീസിലേക്ക് മാറ്റുകയായിരുന്നു.

Story Highlight: kamal haasan mahesh narayanan thevar magan 2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here