Advertisement

പാലാ ബിഷപ്പ് വിവാദ പരാമർശം പിൻവലിക്കണമെന്ന് മുസ്‌ലിം സംഘടനകൾ

September 22, 2021
Google News 2 minutes Read
Muslim groups bishop statement

പാലാ ബിഷപ്പിന്റെ വിവാദ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകൾ. പാലാ ബിഷപ്പിന്റെ പരാമർശം സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നത്. മത സൗഹാർദം പുലർത്തണം. ഇനി ആരുടെ ഭാഗത്ത് നിന്നും ഇത്തരം പരാമർശം ഉണ്ടാകാൻ പാടില്ല. മത നേതാക്കൾ അപക്വ പരാമർശം നടത്താൻ പാടില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. വിഷയത്തിൽ സർക്കാർ നോക്കി നിൽക്കാതെ ശക്തം ഇടപെടൽ നടത്തണമെന്നും മുസ്‌ലിം സംഘടനകൾ ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിച്ചാൽ സ്വാഗതാർഹമെന്ന് സാദിഖലി ശിഹാബ് തങ്ങൾ. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന പിൻവലിക്കണമെന്ന വിഷയം മാത്രമാണ് സംഘടന ചർച്ച ചെയ്തത്. എല്ലാ സംഘടനാ പ്രതിനിധികളെയും ഇതേ ആവശ്യം തന്നെയാണ് ഉന്നയിച്ചതെന്നാണ് മുസ്‌ലിം സംഘടനാ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞത്.

എ.പി, ഇ.കെ സമസ്ത, കെ.എൻ.എം, ജമാഅത്ത് ഇസ്ലാമി, എം.ഇ.എസ് അടക്കമുള്ള ഒൻപത് മുസ്‌ലിം സംഘടനകളാണ് ഇന്ന് കോഴിക്കോട് യോഗം ചേർന്നത്. പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം.

Read Also : മധു കേസ് പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത നടപടി റദ്ദാക്കി

നാർക്കോട്ടിക് ജിഹാദ് പരാമർശം നടത്തിയ പാലാ ബിഷപ്പിനെ ജോസ് കെ മാണിയും വി.എൻ വാസവനും അടക്കമുള്ള മന്ത്രിമാർ സന്ദർശിച്ചിരുന്നു. ഇതിനെതിരെയും മുസ്‌ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു.

ബിഷപ്പിന്റെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ വിവിധ മതസാമുദായിക നേതാക്കന്മാരുടെ യോഗം തിരുവനന്തപുരത്ത് നടന്നിരുന്നു. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കതോലിക്കാ ബാവ, പാളയം ഇമാം ഡോ. ഹുസൈൻ മടവൂർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

എന്നാൽ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ ഒരു മധ്യസ്ഥ ചർച്ച അല്ല വേണ്ടത്, പരാമർശം പിൻവലിക്കുകയാണ് വേണ്ടത് എന്ന് വ്യക്തമാക്കിക്കൊണ്ട് കാന്തപുരം വിഭാഗം രംഗത്തെത്തിയിരുന്നു.

Story Highlights: Muslim groups urge Pala bishop to withdraw controversial statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here