മധു കേസ് പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത നടപടി റദ്ദാക്കി
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ട വിചാരണ നടത്തുകയും കൊല്ലുകയും
ചെയ്ത കേസിലെ പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത നടപടി റദ്ദാക്കി. പ്രതിയായ ഷംസുദീനെയാണ് മുക്കാലി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാൻ സിപിഎം ഏരിയ കമ്മിറ്റി നിർദേശിച്ചത്. സിപിഎം അട്ടപ്പാടി ഏരിയ കമ്മിറ്റി സെക്രട്ടറി നേരിട്ടാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും ഷംസുദീനെ മാറ്റാൻ പ്രാദേശിക നേതൃത്വത്തിന് നിർദേശം നൽകിയത്.
കഴിഞ്ഞ ദിവസമാണ് മധുകേസ് പ്രതി ഷംസുദീനെ അട്ടപ്പാടി മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി സിപിഎം സമ്മേളനത്തിൽ തെരഞ്ഞെടുത്തത്. എന്നാൽ ഷംസുദീനെ ബ്രാഞ്ച് സെക്രട്ടറിയാക്കരുതെന്ന് സിപിഎം ഏരിയാ നേതൃത്വം നേരത്തെ നിർദേശിച്ചിരുന്നു. ഈ നിർദേശം മറികടന്നാണ് പ്രാദേശിക നേതൃത്വം ഷംസുദീനെ ബ്രാഞ്ച് സെക്രട്ടറിയാക്കിയത്.
Read Also : മധുവിന്റെ കൊലപാതകം; പതിനാറ് പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി
അതേസമയം പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ഹരീഷിനെ നേതൃത്വം തെരഞ്ഞെടുത്തു. 2018 ഫെബ്രുവരി 22-നാണ് മധുവിൻ്റെ കൊലപാതകം നടന്നത്. കേസിൽ 16 പ്രതികളാണ് ഉള്ളത്. ഈ പതിനാറ് പ്രതികളിൽ മൂന്നാം പ്രതിയാണ് ഷംസുദീൻ. ഇയാളെയാണ് ഇപ്പോൾ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നേതൃത്വം മാറ്റിയത്.
Read Also : വിശപ്പിന് നീതിയില്ലേ? മധു കൊലക്കേസില്‍ ഒരുവര്‍ഷമായിട്ടും എങ്ങുമെത്താതെ അന്വേഷണം
madhu murder case accused cpm branch secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here