Advertisement

മധുവിന്റെ കൊലപാതകം; പതിനാറ് പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി

May 23, 2018
Google News 1 minute Read
two arrested in connection with madhu murder case

അട്ടപ്പാടിയിൽ ആദവാസി യുവാവ് മധുവിനെ മോഷ്ടാവെന്നാരോപിച്ച് അടിച്ചു കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. പ്രതികളിൽ 16 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി. മണ്ണാർക്കാട് കോടതിയിൽ അഗളി ഡിവൈഎസ്പിയാണ് കുറ്റപത്രം സമർപിച്ചത്. മധുവിന്റെ മരണത്തിന് കാരണമായത് 16 മുറിവുകളാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

സാക്ഷി മൊഴികൾ, ശാസ്ത്രീയ തെളിവുകൾ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. മധുവിനെ ജനക്കൂട്ടം ആൾക്കൂട്ടം മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് 8 മൊബൈൽ ഫോണുകളിലായാണ്. കേസിൽ ആകെ 165 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

madhu murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here