Advertisement

ബജറ്റ് പ്രതീക്ഷ ; ഭവന വായ്പകൾക്കുള്ള ആധായനികുതി പരിധിയിൽ മാറ്റമുണ്ടായേക്കുമെന്ന് സൂചന

February 1, 2022
Google News 2 minutes Read
home loan tax slab budget 2022

ഇത്തവണത്തെ ബജറ്റിൽ ആദായ നികുതി ഘടനയിൽ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. കോർപറേറ്റ് നികുതിയിലും മാറ്റമുണ്ടാകില്ല. ക്രിപ്‌റ്റോ കറൻസിക്ക് നികുതി വരാനുള്ള സാധ്യതയും കാണുന്നുണ്ട്. ( home loan tax slab budget 2022 )

ഓഹരി നിക്ഷേപം വർധിപ്പിക്കാനുള്ള പ്രോത്സാഹനം നൽകുന്ന പദ്ധതികൾ ഈ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. സ്റ്റാൻഡേർഡ് ഡിഡക്ഷനിൽ വർധനയ്ക്കുള്ള സാധ്യത സാമ്പത്തിക വിദഗ്ധർ കാണുന്നുണ്ട്.

ഭവന വായ്പകൾക്കുള്ള ആധായനികുതി പരിധിയിൽ മാറ്റം, സ്വർണത്തിന്റെ ഇറക്കുമതി ചുങ്കത്തിൽ മാറ്റം എന്നിവ പ്രതീക്ഷപ്പെടുന്നു.

Read Also : ബജറ്റ് 2022; എല്ലാ ബാങ്ക് നിക്ഷേപങ്ങളും ഇൻഷുറൻസ് പരിധിയിൽ; വർക്ക് അറ്റ് ഹോം അലവൻസ് എന്നിവ കൊണ്ടുവരുമെന്ന് സൂചന

ആദായ നികുതി പരിധി വർധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ആദായ നികുതി പരിധി വർധിപ്പിക്കുന്നതടക്കം മധ്യവർഗത്തെ ആകർഷിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എല്ലാ ആദായ നികുതി സ്ലാബുകളിലെയും പരിധി അൻപതിനായിരം രൂപ വരെയെങ്കിലും ഉയർത്തിയേക്കും.

രാജ്യം കൊവിഡ് പിടിയിൽ അമർന്നതോടെ കൂടുതൽ മേഖലകൾ പരമാവധി വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറി കഴിഞ്ഞു. അതുകൊണ്ട് തന്നെ വർക്ക് അറ്റ് ഹോം അലവൻസും പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്റർനെറ്റ് , വൈദ്യുതി ചാർജ് തുടങ്ങിയവക്ക് നികുതി ഇളവ് നൽകുന്നതാണ് വർക്ക് അറ്റ് ഹോം അലവൻസ്.

എല്ലാ ബാങ്ക് നിക്ഷേപത്തിനെയും ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരുമെന്നാണ് പുറത്ത് വരുന്ന സൂചന. നിലവിൽ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 51 ശതമാനത്തിന് മാത്രമേ പരിരക്ഷയുള്ളൂ. എല്ലാ ബാങ്ക് നിക്ഷേപത്തിനെയും ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരുന്നതിലൂടെ കൂടുതൽ നിക്ഷേപം സമാഹരിക്കാനാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്. സഹകരണ ബാങ്കുകളിലും ഇൻഷുറൻസ് നിർബന്ധമാക്കും. നിക്ഷേപങ്ങളുടെ ഇൻഷുറൻസ് ഒരുലക്ഷം രൂപയിൽ നിന്ന് അടുത്തിടെ അഞ്ചുലക്ഷമാക്കി ഉയർത്തിയിരുന്നു.

രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലൂടെ കടന്നുപോകുന്നതിനിടെ, സാമ്പത്തിക മേഖല ഉറ്റുനോക്കുന്ന കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ രാവിലെ പതിനൊന്ന് മണിക്ക് അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ ഇന്നലെ പാർലമെന്റിന് മുന്നിൽ വച്ചിരുന്നു. കടമെടുപ്പ് പരിധി ഉയർത്തണം തുടങ്ങിയ ആവശ്യങ്ങളിൽ ബജറ്റിൽ അനുകൂല നിലപാടുണ്ടായാൽ കേരളം അടക്കം സംസ്ഥാനങ്ങൾക്ക് ഗുണകരമാകും.

Story Highlights : home loan tax slab budget 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here