Advertisement

കേരള ബജറ്റ്; നെൽകൃഷിക്ക് 76 കോടി, മൃഗ സംരക്ഷണത്തിന് 392.33 കോടി

March 11, 2022
Google News 2 minutes Read

കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. ഞങ്ങൾ കൃഷിയിലേക്ക് എന്ന പുതിയ പദ്ധതി ആവിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളെയും മുതിർന്നവരെയും പദ്ധതിയിൽ പങ്കാളികളാക്കും. കൃഷി വകുപ്പിന് 48 കോടി രൂപ അധികം നൽകും. നാളികേര വികസനത്തിന് 73. 9 കോടി രൂപ അനുവദിക്കും. നെല്ലിന്റെ താങ്ങുവില 28. 20 രൂപയാക്കി. നെൽകൃഷിക്ക് 76 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പഴറുവർഗങ്ങളിൽ നിന്നും കിഴങ്ങുകളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ ഗവേഷണ കേന്ദ്രത്തിന് രണ്ട് കോടിയും അനുവദിച്ചു. കശുവണ്ടി വികസന കോർപറേഷന് ആറ് കോടി രൂപ നൽകും. കാർഷിക സംബ്‌സിഡി വിതരണം ചെയ്യുന്ന രീതിയിൽ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് നിർമ്മാണത്തിൽ റബ്ബർ മിശ്രിതം ചേർക്കും. സബ്‌സിഡിക്ക് 500 കോടി രൂപ അനുവദി ച്ചു.

Read Also : കേന്ദ്ര ബജറ്റ് 2022; സുപ്രധാന പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ | Budget 2022 Live Blog

മൃഗ സംരക്ഷണത്തിന് 392. 33 കോടി അനുവദിക്കും. അക്വാകൾച്ചർ എക്സ്റ്റൻഷൻ സർവീസിന് 7.12 കോടി നൽകും. രാത്രികാല വെറ്റിനറി സേവനങ്ങൾ വാതിൽപ്പടിയിൽ നടപ്പികളാക്കും. പദ്ധതിക്കായി 9.8 കൊടിയും അനുവദിക്കും.

Story Highlights: Budget kerala- Agricultural sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here