Advertisement

പേടിഎം പേയ്മെന്റ് ബാങ്കിൽ പുതിയ ഉപഭോക്താക്കളെ വിലക്കി റിസർവ് ബാങ്ക്

March 11, 2022
Google News 2 minutes Read

പ്രമുഖ പണക്കൈമാറ്റ സംവിധാനമായ പേടിഎമിൻ്റെ പേയ്മെന്റ് ബാങ്കിൽ പുതിയ ഉപഭോക്താക്കളെ വിലക്കി റിസർവ് ബാങ്ക്. ഓഡിറ്റിനായി ഏതെങ്കിലും ഐടി ഓഡിറ്റ് കമ്പനിയെ ചുമതലപ്പെടുത്തണമെന്നും റിസർവ് ബാങ്ക് പേടിഎമിനു നിർദ്ദേശം നൽകി. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ആർബിഐ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

2017 മെയ് 23നാണ് പേടിഎം പേയ്മെൻ്റ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. 2015ലാണ് പേമെന്റ് ബാങ്കായി ഉയർത്താനുള്ള പ്രാഥമിക അനുമതി ആർബിഐ നൽകിയത്. നിലവിൽ 58 മില്ല്യൺ അക്കൗണ്ടുകളാണ് പേടിഎം പേയ്മെൻ്റ് ബാങ്കിൽ ഉള്ളത്.

Story Highlights: paytm payments bank rbi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here