Advertisement

ദിലീപിനേയും ആന്റണി പെരുമ്പാവൂരിനേയും വിലക്കിയേക്കും; നിലപാട് കടുപ്പിച്ച് ഫിയോക്ക്

March 23, 2022
Google News 2 minutes Read

നടന്‍ ദിലീപിനേയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനേയും തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ ഭാരവാഹിത്വത്തില്‍ നിന്ന് നിന്ന് പുറത്താക്കാന്‍ നീക്കം. സംഘടനയുടെ ആജീവനാന്ത ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവികള്‍ നീക്കം ചെയ്യണമെന്നാണ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപ് സംഘടനയുടെ ആജീവനാന്ത ചെയര്‍മാനാണ്. ആന്റണി പെരുമ്പാവൂരാണ് ആജീവനാന്ത വൈസ് ചെയര്‍മാന്‍. ഇരുവരേയും പുറത്ത് ചാടിക്കുന്ന വിഷയത്തിലടക്കമുള്ള അന്തിമ തീരുമാനങ്ങള്‍ ഈ മാസം 31ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ കൈക്കൊള്ളും. (feuok against dileep and antony perumbavoor)

തുടര്‍ച്ചയായി ഒടിടി റിലീസ് ചെയ്യുന്നവരെ നിയന്ത്രിക്കാനും തീയറ്റര്‍ ഉടമകള്‍ നീക്കം നടത്തുന്നുണ്ട്. തുടര്‍ച്ചയായി ഒടിടി റിലീസ് ചെയ്യുന്നവരെ ഭാരവാഹികളാക്കരുതെന്നാണ് പൊതുവികാരം. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കപ്പെടുമ്പോഴും സിനിമകള്‍ വ്യാപകമായി ഒടിടിയിലെത്തുന്നതിലാണ് തിയറ്റര്‍ ഉടമകളുടെ അതൃപ്തി. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒടിടിയിലെത്തിയേക്കുമെന്ന സൂചനയെത്തുടര്‍ന്ന് സംഘടനയിലെ അംഗങ്ങളും ആന്റണി പെരുമ്പാവൂരും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഈ വിഷയത്തിലടക്കമുള്ള അതൃപ്തി അംഗങ്ങള്‍ ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.

Read Also : നാല് ക്ഷേത്രങ്ങളില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ചിട്ട് പകരം വച്ചത് മുക്കുപണ്ടം; പൂജാരി പിടിയില്‍

ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേഫേറര്‍ ഫിലിംസിനെ ഫിയോക് മുന്‍പ് വിലക്കിയിരുന്നു. വേഫേറര്‍ ഫിലിംസ് നിര്‍മിച്ച് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘സല്യൂട്ട്’ എന്ന ചിത്രം ഒടിടിയ്ക്ക് നല്‍കിയതാണ് ഫിയോകിനെ പ്രകോപിപ്പിച്ചത്. ഭാവിയില്‍ ദുല്‍ഖറിന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചിരുന്നു. ദുല്‍ഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ല. സല്യൂട്ട് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്നും ഫിയോക് വ്യക്തമാക്കുകയായിരുന്നു.

Story Highlights: feuok against dileep and antony perumbavoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here