Advertisement

മലിംഗയെ മറികടന്നു; ഐപിഎലിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമായി ബ്രാവോ

April 1, 2022
Google News 1 minute Read

ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമായി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ വെസ്റ്റ് ഇൻഡീസ് താരം ഡ്വെയിൻ ബ്രാവോ. മുംബൈ ഇന്ത്യൻസിൻ്റെ മുൻ താരവും രാജസ്ഥാൻ റോയൽസിൻ്റെ പേസ് ബൗളിംഗ് പരിശീലകനുമായ ലസിത് മലിംഗയെ മറികടന്നാണ് ബ്രാവോ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമത് എത്തിയത്. 171 വിക്കറ്റുകളാണ് നിലവിൽ ബ്രാവോയ്ക്ക് ഉള്ളത്. മലിംഗയ്ക്ക് 170 വിക്കറ്റുകളുണ്ട്.

ഇന്നലെ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ ദീപക് ഹൂഡയെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചാണ് ബ്രാവോ ഈ നേട്ടത്തിലെത്തിയത്. മത്സരത്തിൽ 4 ഓവർ എറിഞ്ഞ് 35 റൺസ് വഴങ്ങി ബ്രാവോ ഒരു വിക്കറ്റ് വീഴ്ത്തി. ആകെ 153 ഐപിഎൽ മത്സരങ്ങളാണ് ബ്രാവോ കളിച്ചിട്ടുള്ളത്.

മത്സരത്തിൽ ലക്നൗ ആവേശ ജയം കുറിച്ചിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ സൂപ്പർ ജയൻറ്സ് മറികടന്നു. ഫിഫ്റ്റികൾ നേടിയ ക്വിന്റൺ ഡികോക്ക്, എവിൻ ലൂയിസ് എന്നിവരാണ് ലക്നൗവിൻ്റെ വിജയശില്പികൾ. സീസണിൽ ലക്നൗവിന്റെ ആദ്യ ജയമാണിത്.

Story Highlights: Dwayne Bravo Lasith Malinga IPL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here