Advertisement

ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി ടോക്യോവിലേക്ക്; യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ രാഷ്‌ട്ര തലവന്മാരുമായി കൂടിക്കാഴ്ച നടത്തും

May 22, 2022
Google News 2 minutes Read

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ജപ്പാൻ സന്ദർശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ജപ്പാൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രിമാരുമായും ഉഭയകക്ഷി ചർച്ച നടത്തും. വിദേശ സന്ദർശനത്തിനായി മോദി 23ന് പുറപ്പെടും.

‘ജപ്പാൻ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി 23, 24 തിയതികളിൽ ഔദ്യോഗിക സന്ദർശനത്തിനായി ജപ്പാനിലേക്ക് പോകും. യുഎസ് പ്രസിഡന്റ്, ജപ്പാൻ, ഓസ്ട്രേലിയ പ്രധാനമന്ത്രിമാരുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. അവിടെയുള്ള ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ജാപ്പനീസ് ബിസിനസ് പ്രമുഖരുമായും ചർച്ച നടത്തും,’ വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു.

ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി മോദി വ്യാപാരം, നിക്ഷേപം, ശുദ്ധമായ ഊർജ്ജം, വടക്കുകിഴക്കൻ മേഖലയിലെ സഹകരണം എന്നിവയുൾപ്പെടെയുള്ള ഉഭയകക്ഷി സാമ്പത്തിക സഹകരണം ചർച്ചയാകും.

മോദി-ബൈഡൻ ഉഭയകക്ഷി കൂടിക്കാഴ്ചയും 24ന് നടക്കും. ‘വരാനിരിക്കുന്ന ക്വാഡ് ഉച്ചകോടി, ഇൻഡോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പരസ്പര താൽപ്പര്യമുള്ള സമകാലിക ആഗോള പ്രശ്നങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകൾ കൈമാറാൻ നേതാക്കൾക്ക് അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Read Also: ഇന്ധനവില കുറച്ചത് ജനങ്ങളുടെ ജീവിതത്തെ കൂടുതൽ അനായാസമാക്കും; നരേന്ദ്ര മോദി

നിർണായക സാങ്കേതികവിദ്യകൾ, സൈബർ സുരക്ഷ, വാക്‌സിൻ വിതരണം, കാലാവസ്ഥാ വ്യതിയാനം, ബഹിരാകാശം തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ വർഷം രൂപീകരിച്ച വർക്കിംഗ് ഗ്രൂപ്പുകളുടെ പുരോഗതി ക്വാഡ് ഉച്ചകോടി അവലോകനം ചെയ്യാൻ സാധ്യതയുണ്ട്.

Story Highlights: PM Modi to fly to Japan for Quad summit next week

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here