Advertisement

മുസ്ലിങ്ങള്‍ക്കെതിരായ ബിജെപിയുടെ വിദ്വേഷ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി

May 2, 2024
Google News 3 minutes Read
BJP's anti-Muslim hate video removed from Instagram

മുസ്ലിം വിഭാഗത്തിനെതിരെ വിവാദ പരാമര്‍ശം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തു. ബിജെപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ ഷെയര്‍ ചെയ്തിരുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കളുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത് മുസ്ലിങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് നരേന്ദ്രമോദി പറയുന്നതാണ് വിഡിയോയിലെ ഉള്ളടക്കം.(BJP’s anti-Muslim hate video removed from Instagram)

വിഡിയോ നീക്കം ചെയ്തത് ബിജെപി അക്കൗണ്ട് തന്നെയാണോ അതോ ഇന്‍സ്റ്റഗ്രാം ആണോയെന്ന് വ്യക്തമല്ല. തെറ്റായ വിവരത്തിനും വിദ്വേഷ പ്രസംഗത്തിനുമെതിരെ നിരവധി ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ വിഡിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോണ്‍ഗ്രസ് നിങ്ങളുടെ സ്വത്ത് തട്ടിയെടുത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കും എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ഉള്‍പ്പെടുത്തിയാണ് ബിജെപി പ്രചാരണ വിഡിയോ ഇറക്കിയത്. പ്രസ്താവന നടത്തിയ പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതിനിടെയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അപ്രത്യക്ഷമായത്.

അനിമേറ്റഡ് വിഡിയോ ആണ് വിദ്വേഷം ഉള്‍പ്പെടുത്തി ബിജെപി ഇറക്കിയത്. കോണ്‍ഗ്രസിന്റെ ഏറ്റവും പ്രിയപ്പെട്ട ജനവിഭാഗം മുസ്ലിങ്ങളാണെന്ന് വിഡിയോയില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ പുറംചട്ടയില്‍ മുസ്ലിം ലീഗിന്റെ പതാകയുണ്ട്. രാഹുല്‍ ഗാന്ധിയാണ് ഈ പ്രകടനപത്രിക ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നിങ്ങളുടെ സ്വത്ത്, സമ്പത്ത്, ആഭരണങ്ങള്‍, താലിമാല എന്നിവയുടെ എക്‌സ് റേ എടുക്കും. അവര്‍ ഓരോ വീടുകളും റെയ്ഡ് ചെയ്ത് നിങ്ങളുടെ സ്വത്ത് തട്ടിയെടുക്കുകയും, അത് അവരുടെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ക്ക് പുനര്‍വിതരണം ചെയ്യുകയും ചെയ്യും. മോദി ജീവനോടെ ഉണ്ടെങ്കില്‍ നിങ്ങളുടെ താലിയില്‍ കൈ വെയ്ക്കാന്‍ കോണ്‍ഗ്രസിനെ സമ്മതിക്കില്ല. ആ സ്വപ്നം അങ്ങ് മറന്നേക്കുവെന്നും സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യാമെന്ന കോണ്‍ഗ്രസിന്റെ സ്വപ്നം നടക്കില്ലെന്നും നിങ്ങളുടെ സ്വപ്നമെന്തോ അതാണ് മോദിയുടെ സ്വപ്നമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Story Highlights : BJP’s anti-Muslim hate video removed from Instagram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here