Advertisement

ഗായകൻ കെ.കെയെ മരണത്തിലേക്ക് നയിച്ചത് ഹൈപ്പോക്‌സിയ; എന്താണ് ഹൈപ്പോക്‌സിയ ?

June 6, 2022
Google News 2 minutes Read
kk died of hypoxia

ഇന്ത്യയുടെ പ്രിയ ഗായകൻ കെ.കെയുടെ (കൃഷ്ണകുമാർ കുന്നത്ത്) പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. താരത്തെ മരണത്തിലേക്ക് നയിച്ചത് ഹൃദയത്തിനുണ്ടായ തകരാറും ഹൈപ്പോക്‌സിയയുമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ( kk died of hypoxia )

ഒരു പരിപാടിക്കിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം സംഭവിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു കെ.കെ. അതുകൊണ്ട് തന്നെ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഘാടകർക്കെതിരെ നിരവധി ആരോപണങ്ങൾ പുറത്ത് വന്നിരുന്നു. ഓഡിറ്റോറിയത്തിലെ സൗകര്യങ്ങളുടെ അപാകതയും മറ്റും ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടും ചർച്ചയാകുന്നത്.

പരിപാടിക്കിടെ തന്നെ കെകെയ്ക്ക് കൈ വേദന അനുഭവപ്പെട്ടിരുന്നു. ഒപ്പം നല്ല ക്ഷീണവും അമിതമായി വിയർക്കുകയും ചെയ്തിരുന്നു. കെകെയെ മരണത്തിലേക്ക് നയിച്ചത് ഹൈപ്പോക്‌സിയയാണെന്ന് പോസ്റ്റുമോർട്ടത്തിൽ പറയുന്നു. ഒപ്പം സബരക്‌നോയ്ഡ് ഹെമറേജ് കാരണമുണ്ടാകുന്ന അക്യൂട്ട് കാർഡിയോജെനിക് പൾമണറി അഡീമയും മരണകാരണമായി.

എന്താണ് ഹൈപ്പോക്‌സിയ ?

ടിഷ്യുകളിലെ ഓക്‌സിജന്റെ കുറവ് മൂലം സമസ്ഥാപനം ( ഹോമിയോസ്‌റ്റേസിസ്) നിലനിർത്താൻ പറ്റാത്ത അവസ്ഥയാണ് ഹൈപ്പോക്‌സിയ. രക്തത്തിൽ ഓക്‌സിജൻ കുറയുന്നത് മൂലവും ഇങ്ങനെ സംഭവിക്കാം.

Read Also: ‘വയ്യാതിരുന്നിട്ടും കെ.കെയെ സംഘാടകർ പാട്ട് പാടാൻ നിർബന്ധിച്ചു’ : ബിജെപി

തലവേദന, ശ്വാസതടസം, ഹൃദയമിടിപ്പ് കൂടുക, ചുമ, ആശയക്കുഴപ്പം, നഖങ്ങൾ, ചുണ്ട് എന്നിവ നീലിക്കുക എന്നിവയാണ് ലക്ഷ്ണങ്ങൾ.

വിദഗ്ധർ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം കെകെയുടെ ഹൃദയത്തിന് ആവശ്യത്തിന് രക്തം പമ്പ് ചെയ്യാനുള്ള കഴിവ് ഇല്ലാതെ വരികയും ഇതോടെ ഹൃദയത്തിലെ സമ്മർദം കൂടുകയും ചെയ്യുകയായിരുന്നു. ഒപ്പം കെ.കെയുടെ ഹൃദയത്തിന് ചുറ്റും എപ്പികാർഡിയൽ ഫാറ്റുണ്ടായിരുന്നു. ഇതും റിസ്‌ക് വർധിപ്പിച്ചു.

Story Highlights: kk died of hypoxia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here