Advertisement

Shelly Ann Fraser: ഷെല്ലി ആന്‍ഫ്രേസര്‍ക്ക് ലോക മീറ്റില്‍ അഞ്ചാം വ്യക്തിഗത സ്വര്‍ണം

July 19, 2022
Google News 2 minutes Read

നിലവില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ വനിത. പ്രായം 35. അഞ്ച് വയസുള്ള ഒരു മകനുണ്ട് ഷെല്ലിക്ക്. നൂറ് മീറ്ററില്‍ അഞ്ചാംലോകകിരീടവും സ്വന്തമാക്കിയതിനുശേഷം ഷെല്ലി പറഞ്ഞു. ”ഈ പ്രായത്തിലും നിങ്ങള്‍ക്ക് കുതിക്കാനാകും. ഒന്നും തടയില്ല. മുപ്പതുകഴിഞ്ഞ ഒരു വനിതയ്ക്ക് എന്തും കഴിയുമെന്ന് ഞാന്‍ തെളിയിച്ചിരിക്കുന്നു”.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് വനിതാ 100 മീറ്ററില്‍ ഷെല്ലി സ്വര്‍ണമണിഞ്ഞത്. സമയം 10.67 സെക്കന്‍ഡ്. ലോക ചാമ്പ്യന്‍ഷിപ് റെക്കോഡുമാണിത്. പുരുഷന്മാരില്‍ മൂന്ന് മെഡലും നേടി അമേരിക്കന്‍ ആധിപത്യമെങ്കില്‍ വനിതകളില്‍ അത് ജമൈക്കയായിരുന്നു. രണ്ടാമതെത്തിയ ഷെറീക്ക ജാക്‌സണ്‍ 10.73 സെക്കന്‍ഡില്‍ ദൂരം പൂര്‍ത്തിയാക്കി. ഒളിമ്പിക് ചാമ്പ്യന്‍ ഇലെയ്ന്‍ തോംപ്‌സണ്‍ ഹെറാ 10.81 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി. മത്സരിച്ച എട്ടുപേരില്‍ ഏഴുതാരങ്ങളും 11 സെക്കന്‍ഡില്‍ താഴെയാണ് ഓടിത്തീര്‍ത്തത്.

Story Highlights: Shelly-Ann Fraser-Pryce leads a Jamaican sweep of the 100-meter race

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here