Advertisement

കോംഗോ കലാപം: ജവാന്മാരുടെ മരണത്തിൽ യുഎന്നിലെ ഇന്ത്യൻ അംബാസഡർ അനുശോചനം രേഖപ്പെടുത്തി

July 27, 2022
Google News 7 minutes Read

ഐക്യ രാഷ്ട്രസഭയ്‌ക്കെതിരെ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ച സംഭവത്തിൽ യുഎന്നിലെ ഇന്ത്യൻ അംബാസഡർ ടി.എസ് തിരുമൂർത്തി അനുശോചനം രേഖപ്പെടുത്തി. ചൊവ്വാഴ്ച റിപ്പബ്ലിക് ഓഫ് കോംഗോയിലെ യുഎൻ ഓഫീസ് കോംപ്ലക്‌സിന് നേരെ വിമതർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു.

ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ യുഎൻ സമാധാന ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന ബിഎസ്എഫ് ജവാന്മാരാണ് പ്രതിഷേധത്തിനിടെ വീരമൃത്യു വരിച്ചത്. നൂറുകണക്കിന് വിമതർ സമുച്ചയത്തിൽ പ്രവേശിച്ച് കൊള്ളയടിക്കുകയും, കെട്ടിടം തീയിടുകയും ചെയ്തു. ഇന്ത്യൻ സമാധാന സേനയുടെ ബേസ് ക്യാമ്പും ആക്രമിച്ചു. സൈന്യം ചെറുക്കൻ ശ്രമിച്ചതോടെ സിവിലിയൻ സായുധ സംഘങ്ങൾ വെടിയുതിർത്തു.

വെടിവയ്പിൽ ഇന്ത്യൻ സ്ക്വാഡിലുണ്ടായിരുന്ന രണ്ട് അതിർത്തി രക്ഷാ സേന ജവാന്മാർക്ക് പരുക്ക് പറ്റുകയും പിന്നീട് വീരമൃത്യു വരിക്കുകയും ചെയ്തു. നിരവധി വിഭാഗങ്ങൾ തമ്മിൽ ദീർഘകാലമായി ആഭ്യന്തരയുദ്ധം നടക്കുന്ന കോംഗോയിൽ ഐക്യരാഷ്ട്രസഭ ഇന്ത്യൻ സമാധാന സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ആയുധങ്ങളും മറ്റ് വസ്തുക്കളും കൊള്ളയടിക്കാൻ വിമത ഗ്രൂപ്പുകൾ യുഎൻ സമാധാന സേനയെ പലതവണ അക്രമിച്ചിട്ടുണ്ട്.

Story Highlights: Indian envoy at UN Tirumurti extends condolences on death of two Indian peacekeepers in Congo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here