Advertisement

കുവൈറ്റിൽ സ്വകാര്യ വ്യക്തികളുടെ ഇ-മെയിൽ വിവരങ്ങൾ ചോർത്തി സൈബർ തട്ടിപ്പ്

August 8, 2022
Google News 2 minutes Read
Internet fraud is rampant in Kuwait

കുവൈറ്റിൽ സ്വകാര്യ വ്യക്തികളുടെ ഇ-മെയിൽ ഹാക്ക് ചെയ്തും വിവരങ്ങൾ ചോർത്തിയും വ്യാപക തട്ടിപ്പ് നടക്കുന്നതായി നിരവധി പരാതികൾ. 7,84,043 ഫിഷിങ് ആക്രമണങ്ങളാണ് ഈവർഷം മാത്രം കുവൈറ്റിൽ നടന്നതെന്ന് കാസ്‌പെർസ്‌കി സൈബർ സെക്യൂരിറ്റി സൊലൂഷൻസ് വ്യക്തമാക്കുന്നു. ( Internet fraud is rampant in Kuwait )

ഇന്റര്‍നെറ്റ്‌ ഉപയോ​ഗിച്ച് ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ ചോർത്തിയെടുക്കുന്നതിനെയാണ് ഫിഷിങ് എന്ന് പറയുന്നത്. ഇത്തരം തട്ടിപ്പു സംഘങ്ങൾ കുവൈറ്റ് ഉൾപ്പടെയുള്ള അറബ് രാജ്യങ്ങളിൽ വൻതോതിൽ വർധിക്കുകയാണെന്നാണ് കണക്ക്. തട്ടിപ്പുകാർ ഇ-മെയിൽ വഴി മറ്റുള്ളവരുടെ രഹസ്യവിവരങ്ങളിലേക്ക് നുഴഞ്ഞുകയറുകയാണ് ചെയ്യുന്നത്.

Read Also: വ്യാജ വിസ സ്റ്റാമ്പിംഗ്; കുവൈറ്റിൽ നിന്ന് നിരവധി പേരെ തിരിച്ചയച്ചു

അശ്രദ്ധരായ ഇന്റർനെറ്റ് ഉപയോക്താക്കളെയാണ് തട്ടിപ്പുസംഘങ്ങൾ ലക്ഷ്യംവെക്കുന്നത്. ആദ്യം ഔദ്യോഗിക രൂപത്തിൽ ഇവർക്ക് ഇ-മെയിലുകൾ അയക്കും. തുടർന്ന് വിവിധ അക്കൗണ്ടുകളിലെ ഉപയോക്താക്കളുടെ ലോഗിൻ വിവരങ്ങൾ ചോർത്തിയെടുക്കും.

അവരുടെ വെബ്‌സൈറ്റുകളിലേക്ക് സന്ദർശകരെ എത്തിക്കുന്നതിനും ഇ-മെയിൽ നിയന്ത്രണം മറികടക്കുന്നതിനും വിവിധ തന്ത്രങ്ങൾ ഇവർ പയറ്റാറുണ്ട്. ഫിഷിങ് പേജുകൾ അറ്റാച്ച്‌മെന്റുകളായി നൽകുന്നതുവഴി തട്ടിപ്പുകാർക്ക് പല വിവരങ്ങളും ചോർത്തിയെടുക്കാനാവും.

Story Highlights: Internet fraud is rampant in Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here