Advertisement

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജോജു ജോര്‍ജ് നല്‍കിയ കേസ്: വഴി തടയല്‍ കുറ്റം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

August 31, 2022
Google News 3 minutes Read

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജോജു ജോര്‍ജ് നല്‍കിയ കേസില്‍ പൊതുഗതാഗതം തടസപ്പെടുത്തിയെന്ന കുറ്റം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. ദേഹോപദ്രവം ഏല്‍പ്പിച്ചു, അസഭ്യ വര്‍ഷം നടത്തി തുടങ്ങിയ വകുപ്പുകള്‍ കോടതി ഒഴിവാക്കി. എന്നാല്‍ വഴി തടയല്‍ കുറ്റം റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച നടനെ ആക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തെന്നാണ് പൊലീസ് കേസ്. (high court says joju george case against congress leaders cannot be quashed)

2021 നവംബര്‍ ഒന്നിന് വൈറ്റില ഫ്‌ളൈ ഓവറിന് സമീപം കോണ്‍ഗ്രസ് നടത്തിയ ഉപരോധ സമരത്തിനിടെയാണ് സംഭവം നടന്നത്. കേസിനെതിരെ മുന്‍ മേയര്‍ ടോണി ചമ്മണി അടക്കം എട്ട് കോണ്‍ഗ്രസ് നേതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു സംഭവം അരങ്ങേറിയത്. സമരത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജോജു ജോര്‍ജ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയായിരുന്നു. ആറ് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ജോജു ജോര്‍ജിനുണ്ടായത്.

Story Highlights: high court says joju george case against congress leaders cannot be quashed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here