Advertisement

തേംസ് നദിയിലെ അരയന്നങ്ങൾ, വവ്വാലിൻ കൂട്ടം, ആംഗസ് പശു…എലിസബത്ത് രാജ്ഞിയുടെ 39 വിചിത്ര സ്വത്തുക്കൾ

September 9, 2022
Google News 2 minutes Read
39 strange possession of queen elizabeth

കരകൗശല വസ്തുക്കളോടും പക്ഷി-മൃഗാദികളോടും എലിസബത്ത് രാജ്ഞിക്കുള്ള പ്രിയം ലോകപ്രശസ്തമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിൽപ്പെട്ട വസ്തുക്കളുടെ വിചിത്ര ശേഖരമാണ് രാജ്ഞിയുടെ ഉടമസസ്ഥതയിൽ ഉണ്ടായിരുന്നത്. ( 39 strange possession of queen Elizabeth )

തേംസ് നദിയിലെ എല്ലാ അരയന്നങ്ങളുടേയും അവകാശം എലിസബത്ത് രാജ്ഞിക്കാണ്. യു.കെയിലെ എല്ലാ ഡോൾഫിനുകളും രാജ്ഞിക്ക് സ്വന്തമാണ്. രാജ്ഞിക്ക് സ്വന്തമായി രണ്ട് ഡോർഗിസ് നായ്ക്കളുമുണ്ട്. ഡോർഗിസ് ആണ് രാജ്ഞിയുടെ ഏറ്റവും പ്രിയപ്പെട്ട ശ്വാന ബ്രീഡ്. ബൽമോർ കൊട്ടാരത്തിലെ പ്രധാന ഹോളിൽ ഒരു കൂട്ടം വവ്വാലുകളുടെ കോളനിയുമുണ്ട്.

ലണ്ടിനലെ എല്ലാ റീജന്റ് സ്ട്രീറ്റുകളും രാജ്ഞിയുടെ ഉടമസ്ഥതയിലാണ് ഉള്ളത്. പ്രതിവർഷം 7.5 മല്യൺ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. പക്ഷേ ഇവിടുള്ള കടകളിൽ നിന്നുള്ള ആദായമൊന്നും രാജ്ഞിക്ക് അവകാശപ്പെട്ടതല്ല.

Read Also: എലിസബത്ത് രാജ്ഞിയുടെ വരെ മനം കവർന്ന കേരള ഭക്ഷണം; രാജ്ഞിയുടെ ഒരിക്കലും മറക്കാത്ത കേരള സന്ദർശനം

ആറ് രാജകീയ കൊട്ടാരങ്ങളും രാജ്ഞിക്ക് സ്വന്തമാണ്. 775 മുറികളുള്ള ബക്കിംഗ്ഹാം പാലസും, ലോകത്തെ ഏറ്റവും വലിയ ജനവാസമുള്ള കൊട്ടാരമെന്ന നിലയിൽ അറിയപ്പെടുന്ന വിൻഡ്‌സർ കാസിലും ഈ പട്ടികയിൽ ഉൾപ്പെടും. കൂട്ടത്തിൽ ബാലമോർ കാസിലാണ് രാജ്ഞിയുടെ പ്രയിപ്പെട്ട വേനൽകാല വസതി. സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലാണ് രാജകുടുംബം ക്രിസ്മസ് ആഘോഷിക്കുക.

രാജ്ഞിയെ ഹാൻഡ്ബാഗില്ലാതെ കാണുക അപൂർവമാണ്. ഈ ബാഗ് ഉപയോഗിച്ചാണ് പലപ്പോഴും രാജ്ഞി സ്റ്റാഫ് അംഗങ്ങൾക്ക് ചില സൂചനകൾ നൽകുന്നത്. ലണ്ടൻ ഡിസൈനറായ ലോണറിന്റെ ട്രാവിയാറ്റയുടേയും ബാഗുകളാണ് രാജ്ഞിയുടെ പ്രിയപ്പെട്ടവ. രാജ്ഞിക്ക് ഇവയുടെ 200 ൽ അധികം ബാഗുകളുണ്ടെന്നാണ് റിപ്പോർട്ട്. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ഭൂഗർഭ അറയിൽ രാജ്ഞിക്കായി മാത്രം ഒരു സ്വകാര്യ എടിഎം ഉണ്ട്.

Read Also: സ്വർണ ഖനികൾ മുതൽ ഫാബർഷി മുട്ടകൾ വരെ ; ചാൾസ് രാജാവിന് ലഭിക്കുക രാജ്ഞിയുടെ 500 ദശലക്ഷത്തിന്റെ സ്വകാര്യ ആസ്തിയും

10 മില്യൺ ഡോളർ മൂല്യം വരുന്ന കാറുകളുടെ വലിയ ശേഖരമുണ്ട് രാജ്ഞിക്ക്. ലണ്ടാം ലോക മഹായുദ്ധകാലത്ത് ട്രക്ക് ഡ്രൈവറായും മെക്കാനിക്കായും എലിസബത്ത് രാജ്ഞി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അന്ന് തുടങ്ങിയതാണ് രാജ്ഞിയുടെ വാഹനപ്രേമം. ലാൻഡ് റോവർ ഡിഫൻഡറാണ് എലിസബത്ത് രാജ്ഞിയുടെ പ്രിയ വാഹനം. മൂന്ന് റോൾസ് റോയ്‌സ്, രണ്ട് ബെന്റ്‌ലി, റേഞ്ച് റോവർ ഇങ്ങനെ നീളുന്നു മറ്റ് കാറുകൾ.

രാജ്ഞിയുടെ ട്രേഡ് മാർക്കാണ് കിരീടം. നാല് കാരറ്റിന്റെ മഞ്ഞ വജ്രം നടുക്കും 1333 വജ്രങ്ങൾ ചുറ്റും പതിപ്പിച്ച രാജ്ഞിയുടെ ടിയാര ജോർജ് നാലാമന് വേണ്ടി 1821 ൽ നിർമിച്ചതാണ്. ഇതാണ് തലമുറകൾ കൈമാറി രാജ്ഞിക്ക് ലഭിച്ചത്.

വിംബിൾഡണിലെ പ്രത്യേക ഇരിപ്പിടം, ലണ്ടൻ ടവർ, 150,000 ലേറെ വരുന്ന പെയിന്റിങ്ങുകൾ, ക്വീൻ വിക്ടോറിയയുടെ സ്‌കെച്ച് ബുക്ക്, മത്സരയോട്ടത്തിനുള്ള കുതിരകൾ, ഫാബർഷെ മുട്ടകളും മറ്റ് കരകൗശല വസ്തുക്കളും, വെസ്റ്റ് മിനിസ്റ്റ് അബേ, ഹൈഡ് പാർക്ക്, ലോകത്തെ ഏറ്റവും വലിയ ക്ലിയർ കട്ട് വജ്രം, അബർഡീൻ ആംഗസ് പശു (സ്‌കോട്ട്‌ലൻഡിലെ പശു ഇനം), സെയ്ചൽസിലെ ആമകൾ, സ്വന്തമായി ഒരു പതാക, നാല് ഗിന്നസ് ലോക റെക്കോർഡുകൾ, ഗോൾഡ് ബ്ലൂ പീറ്റർ ബാഡ്ജ്, സമുദ്രത്തിന്റെ അടിത്തട്ട്, കാറ്റാടി പാടങ്ങൾ, സ്‌കോട്ട്‌ലൻഡിലെ എല്ലാ സ്വർണ ഖനികളും, 25,000 ഏക്കർ കാടുകൾ. ട്രഫാൽഗർ സ്‌ക്വയർ, വിക്ടോറിയ രാജ്ഞിയുടെ വിവാഹ വസ്ത്രം, ഹെന്റി എട്ടാമന്റെ പടച്ചട്ട, ബക്കിംഗ്ഹാം പാലസിലെ മൾബറികൾ…ഇങ്ങനെ നീളുന്നു വിചിത്ര സ്വത്തുക്കളുടെ പട്ടിക…

Story Highlights: 39 strange possession of queen Elizabeth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here