Advertisement

തമിഴ് പുലികൾ തിരിച്ച് വരവിനൊരുങ്ങുന്നത് ലഹരിക്കടത്ത് പണം ഉപയോഗിച്ചോ?; അന്വേഷണവുമായി എൻഐഎ

October 8, 2022
Google News 3 minutes Read
LTTE preparing to come back using drug money

എൽടിടിഇ പുനരുജ്ജീവിപ്പിക്കാൻ ലഹരിക്കടത്ത് പണം ഉപയോഗിക്കുന്നതായി എൻഐഎയുടെ കണ്ടെത്തൽ. മുൻപ് ഇന്ത്യ കേന്ദ്രമാക്കിയായിരുന്നു എൽടിടിഇ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. എൽടിടിഇ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണോ ലഹരിക്കടത്ത് അരങ്ങേറുന്നത് എന്ന കാര്യമാണ് എൻഐഎ ​ഗൗരവമായി പരിശോധിക്കുന്നത്. ( LTTE preparing to come back using drug money ).

മഹിന്ദ രാജപക്സെ ഭരണകൂടം 13 വർഷങ്ങൾക്ക് മുൻപാണ് സൈനിക നടപടിയിലൂടെ ശ്രീലങ്കയിൽ നിന്ന് എൽടിടിഇയെ പിഴുതെറിഞ്ഞത്. ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന പശ്ചാത്തലം മുതലെടുത്ത് എൽടിടിഇ തിരിച്ചുവരവിനു ശ്രമിക്കുന്നുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്ത്യയും ഈ സാഹചര്യം വിശദമായി പരിശോധിക്കുകയാണ്.

വേലുപ്പിള്ള പ്രഭാകരനൻ ഉൾപ്പടെയുള്ള പ്രധാന നേതാക്കൾ വധിക്കപ്പെട്ടെങ്കിലും പഴയതിലും ശക്തമായി തമിഴ്പുലികൾ തിരിച്ചുവരുമെന്ന പ്രചാരണം ശക്തമാണ്. ഈ വർഷം മൂന്നാം തവണയാണ് ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ) ഇതിനെപ്പറ്റി അന്വേഷണം നടത്തുന്നത്.

ഇക്കഴിഞ്ഞ മേയ് 19ന് തമിഴ്‌നാട്ടിൽനിന്ന് സഞ്ജയ് പ്രകാശ്, നവീൻ എന്നീ യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. എൽടിടിഇക്ക് സമാനമായ സംഘടന രൂപീകരിക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഇവരിൽനിന്ന് രണ്ട് നാടൻ തോക്കും വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തിരുന്നു.

Read Also: ആ സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസുകളുടെ മുന്നിലും വാതിലുകൾ വന്നു, സ്ത്രീകളുടെ യാത്ര പിന്നിലുമായി; ഇന്നും മായാത്ത മുറിപ്പാടായി ഐങ്കൊമ്പ് ബസ് അപകടം

കടൽ വഴിയുള്ള ലഹരിക്കടത്തിലെ പാക് ബന്ധത്തിൽ എൻഐഎയും അന്വേഷണത്തിന് ഒരുങ്ങുകയാണ്. മുൻപ് ഇന്ത്യൻ മഹാഹമുദ്രം വഴി 3000 കോടിയുടെ ലഹരിയും എകെ 47 തോക്കും കടത്തിയത് ഹാജി സലിം ഗ്രൂപ്പാണെന്നും ഇവരുടെ നെറ്റ്‍വർക്കിനെക്കുറിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണെന്നും എൻഐഎ വ്യക്തമാക്കി.

രാജ്യന്തര മയക്കുമരുന്ന് മാഫിയക്ക് എതിരെ ഇന്ത്യൻ നേവി നടപടി ആരംഭിച്ചിരിക്കുകയാണ്. റോ ,എൻ.സി.ആർ.ബി, ഐ.ബി തുടങ്ങിയ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നേവി ഒപ്പറേഷൻ. ഇന്ത്യയുടെ സമുദ്ര അതിർത്തിയിലെ മയക്കു മരുന്നു വേട്ട ഇനി ഇന്ത്യൻ നേവി നേരിട്ട് നടത്തും.

മയക്കു മരുന്ന് മാഫിയക്ക് എതിരെ നേവി ഒപ്പറേഷൻ ആരംഭിച്ചതായി ഡിഫൻസ് പി.ആർ.ഒ കമാന്റർ അതുൽ പിള്ള 24നോട്‌ വെളിപ്പെടുത്തി. നേവിയുടെ കീഴിലുള്ള സമുദ്ര അതിർത്തിയിൽ ഉടനീളം പരിശോധന നടത്തും. ഇന്ത്യൻ സമുദ്ര അതിർത്തി കടക്കുന്ന എല്ലാ വെസലുകളും പരിശോധിക്കും.

സമുദ്രമാർഗം ശത്രു രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തുന്നതായി ഇന്റലിജിൻസ് മുന്നറിയിപ്പുണ്ട്. ഇന്ത്യൻ തീരത്തു മുഴുവൻ ഇനി നേവിയുടെ മയക്കുമരുന്ന് പരിശോധന കൃത്യമായി നടക്കും. കപ്പലുള്ള ഓരോന്നും ആരുടേത് എന്നു കണ്ടെത്തി പരിശോധന നടത്തും. നിരീക്ഷണ ഹെലികോപ്റ്റർറുകൾ കടലിൽ മുഴുവൻ സമയ പരിശോധന നടത്തും. നേവി എയർ പട്രോളിംഗും ശക്തമാക്കും. മയക്കു മരുന്ന് മാഫിയക്ക് എതിരെ നേവിയുടെ വി.ബി.എസ് ഓപ്പറേഷനാണ് നടക്കുക.

ഇന്ന് ഗുജറാത്ത് തീരത്ത് വൻ ലഹരി മരുന്നു വേട്ടയാണ് നടന്നത്. 360 കോടി രൂപയുടെ 50 കിലോ ഹെറോയിനാണ് പാക് ബോട്ടിൽ നിന്നും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവർ പാക് പൗരന്മാരാണെന്നാണ് കരുതുന്നത്. ഗുജറാത്ത്‌ ATS, കോസ്റ്റ് ഗാർഡ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ബോട്ട് കച്ചിലെ ജഖാവോ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്.

Story Highlights: LTTE preparing to come back using drug money

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here