Advertisement

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ചയെന്ന റെക്കോർഡ് സ്വന്തമാക്കി ഫ്ലോസി…

November 27, 2022
Google News 2 minutes Read

ലണ്ടനിലെ ഫ്ലോസി എന്ന പൂച്ചയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 26 ാം വയസ്സിൽ ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ പൂച്ച. ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പൂച്ചയെന്ന ഗിന്നസ് റെക്കോർഡാണ് ഫ്ലോസിയെ തേടിയെത്തിയിരിക്കുന്നത്. 26 വയസും 329 ദിവസവും പ്രായമുള്ള ഈ ബ്രിട്ടീഷ് ബ്രൗൺ-ബ്ലാക്ക് ക്യാറ്റ് ഗിന്നസ് വേൾഡ് റെക്കോർഡിൽ നിന്ന് വ്യാഴാഴ്ച ഔദ്യോഗിക അംഗീകാരം നേടി. കാഴ്ചശക്തിയും കേൾവിശക്തിയും കുറഞ്ഞിട്ടുണ്ടെങ്കിലും ഈ പൂച്ച നല്ല ആരോഗ്യവാനാണെന്നാണ് റിപ്പോർട്ട്.

“ഫ്ലോസി ഒരു പ്രത്യേക പൂച്ചയാണെന്ന് എനിക്ക് ആദ്യം തന്നെ അറിയാമായിരുന്നു. പക്ഷേ ഒരു ലോക റെക്കോർഡ് ഉടമയായി മാറുമെന്ന് ഞാൻ കരുതിയിരുന്നില്ല,” എന്ന് ഫ്ലോസിയെ ദത്തെടുത്ത ഉടമ വിക്കി ഗ്രീൻ പറഞ്ഞു. “അവൾ വളരെ വാത്സല്യമുള്ളവളാണ്. അവൾക്ക് ഇത്ര വയസുണ്ടെന്ന് ഓർക്കുമ്പോൾ പ്രത്യേകിച്ചും സന്തോഷമാണ്. ക്യാറ്റ്സ് പ്രൊട്ടക്ഷൻ എന്നെ അത്തരമൊരു അത്ഭുതകരമായ പൂച്ചയെ എനിക്ക് കൈമാറിയതിൽ ഞാൻ അഭിമാനിക്കുന്നു എന്നും വിക്കി കൂട്ടിച്ചേർത്തു.

1995-ൽ തന്റെ ജീവിതത്തിന്റെ ആദ്യ ഏതാനും മാസങ്ങളിൽ വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ലിവർപൂളിലെ മെർസിസൈഡ് ആശുപത്രിക്ക് സമീപം അലഞ്ഞുതിരിയുന്ന പൂച്ചക്കുട്ടിയായിരുന്നു ഫ്ലോസി. അവിടന്നങ്ങോട്ട് നിരവധി വീടുകളിലാണ് ഫ്ലോസി ജീവിച്ചത്. ഹോസ്പിറ്റലിലെ ഒരു തൊഴിലാളിയാണ് പിന്നീട് അവളെ ദത്തെടുത്തത്. ഉടമ മരിക്കുന്നതിന് മുമ്പ് നീണ്ട 10 വർഷം ഫ്ലോസി അവരുടെ കൂടെ താമസിച്ചു. പിന്നീട് ഫ്ലോസിയെ അവളുടെ അന്തരിച്ച ഉടമയുടെ സഹോദരി ഏറ്റെടുത്തു. 14 വർഷത്തിനുശേഷം, അവളുടെ രണ്ടാമത്തെ ഉടമ മരിച്ചു. ക്യാറ്റ്സ് പ്രൊട്ടക്ഷനിലെ സന്നദ്ധപ്രവർത്തകരെ ഏൽപ്പിക്കുന്നതിന് മുമ്പ് അവൾ മൂന്ന് വർഷത്തോളം തന്റെ രണ്ടാമത്തെ ഉടമയുടെ മകനോടൊപ്പമായിരുന്നു.

Story Highlights: Flossie, the world’s oldest living cat, is nearly 27 years old

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here