Advertisement

സ്വദേശി – വിദേശി വ്യത്യാസമില്ലാതെ തൊഴിൽ കരാറുകൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണം; സൗദി

December 12, 2022
Google News 2 minutes Read
Employment contracts online Saudi

സ്വദേശി – വിദേശി വ്യത്യാസമില്ലാതെ എല്ലാ തൊഴിലാളികളുടെയും തൊഴിൽ കരാറുകൾ ഓൺലൈൻ വഴി റജിസ്റ്റർ ചെയ്യണമെന്ന് സൗദി തൊഴിൽ മന്ത്രാലയം നിർദേശിച്ചു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിൻറെ ഭാഗമായാണ് ഈ നിർദേശം. ( Employment contracts should be registered online Saudi ).

തൊഴിൽ കരാറുകൾ നിർബന്ധമായും ഖിവ പ്ലാറ്റ്ഫോം വഴി രേഖപ്പെടുത്തണമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഓർമിപ്പിച്ചു. പ്രവാസികളുടേത് മാത്രമല്ല, സൗദി തൊഴിലാളികളുമായുള്ള കരാറുകളും ഖിവ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. തൊഴിൽ കരാറിൽ ഏർപ്പെട്ടത് മുതൽ കരാർ അവസാനിക്കുന്നത് വരെ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം മന്ത്രാലയത്തെ ഏൽപ്പിക്കുകയാണ് ഇതുവഴി സംഭവിക്കുന്നത്.

Read Also: പെർമിറ്റില്ലാതെ ഖത്തറിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന വാഹനങ്ങൾ സൗദി ചെക്ക് പോയിന്റിൽ വെച്ച് തിരിച്ചയക്കും

സൗദി മന്ത്രിസഭയുടെ നിർദേശപ്രകാരമാണ് മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ഖിവ പോർട്ടലില് തൊഴിൽ കരാർ രേഖപ്പെട്ട് കഴിഞ്ഞാൽ അത് സോഷ്യൽ ഇൻഷൂറൻസുമായി ലിങ്ക് ചെയ്യുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുക, അർഹമായ ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നു എന്നു ഉറപ്പ് വരുത്തുക, പ്രാദേശിക തൊഴിൽ വിപണിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് തൊഴിൽ കരാറുകൾ ഓൺലൈൻ വഴി രേഖപ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

Story Highlights: Employment contracts should be registered online Saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here