Advertisement

കഴിഞ്ഞ പതിനൊന്ന് ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര യാത്രികരിൽ കണ്ടെത്തിയത് 124 കൊവിഡ് പോസിറ്റിവ് ബാധിതരെ

January 6, 2023
Google News 2 minutes Read
124 international travelers confirmed covid

രാജ്യത്തെ കൊവിഡ് പ്രതിരോധ നടപടികൾ ഫലപ്രദമെന്ന് വിലയിരുത്തൽ. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനുള്ളിൽ രാജ്യത്ത് തിരിച്ചറിഞ്ഞത് 11 ഒമിക്രോൺ ബാധയാണ്. അന്താരാഷ്ട്ര യാത്രികരിൽ 11 ദിവസത്തിനുള്ളിൽ കണ്ടെത്തിയത് 124 കൊവിഡ് പോസിറ്റിവ് ബാധിതരെയാണ്. 40 സാമ്പിളുകൾ Genome Sequencing (WSG) ന് വിധേയമാക്കിയപ്പോഴാണ് 11 പേർക്ക് ഒമിക്രോണിന്റെ ഉപവകഭേഭം സ്ഥിതികരിച്ചത്. ( 124 international travelers confirmed covid )

അതേസമയം, ചൈനയിൽ പടരുന്ന ഒമിക്രോൺ ഉപവകഭേദം BF. 7 രാജ്യത്ത് നാലുപേർക്ക് കൂടി സ്ഥിരീകരിച്ചു. യുഎസിൽ നിന്ന് ബംഗാളിൽ എത്തിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജീനോം സിക്വെൻസിങ് പരിശോധനയിൽ BF .7 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.ഇതോടെ രാജ്യത്ത് BF. 7 സ്ഥിരീകരിച്ചവരുടെ എണ്ണം 9 ആയി .ഈ മാസം കൊവിഡ് കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളങ്ങളിലടക്കം പരിശോധന ശക്തമായി തുടരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

വുഹാനിൽ ആദ്യമായി വ്യാപിച്ച വൈറസിലേക്കാൾ ബിഎഫ് 7 വകഭേദത്തിന് 4 മടങ്ങിലധികം ഉയർന്ന ന്യൂട്രലൈസേഷൻ പ്രതിരോധമുണ്ടെന്നാണ് സെൽ ഹോസ്റ്റ് ആൻഡ് മൈക്രോബ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. അതായത് വാക്‌സിനേഷനിലൂടെയോ ആർജിത പ്രതിരോധശേഷിയിലൂടെയോ ഒരു ശരീരത്തിന് ഈ വകഭേദത്തിന്റെ ഇൻഫെക്ടിവിറ്റിയെ എളുപ്പത്തിൽ തടയാനാകില്ലെന്ന് ചുരുക്കം. ഇവയ്ക്ക് പ്രതിരോധം കൂടുതലാണെങ്കിലും ഏറ്റവും അപകടകാരിയെന്ന് പറയാനാകില്ലെന്നും പഠനം വിലയിരുത്തിയിട്ടുണ്ട്. ആന്റിബോഡികളിൽ നിന്ന് കൂടുതൽ പ്രതിരോധശേഷിയുള്ള ബിക്യൂ 1 ഉൾപ്പെടെയുള്ള മറ്റ് വകഭേദങ്ങളുമുണ്ട്.

Story Highlights: 124 international travelers confirmed covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here