Advertisement

പെടിഎം ഉൾപ്പെടെ 57 പേയ്‌മെന്റ് അഗ്രിഗേറ്റേഴ്‌സിന്റെ അപേക്ഷ മടക്കി ആർബിഐ

February 16, 2023
Google News 2 minutes Read
RBI rejects 57 payment aggregator applications

പെടിഎം ഉൾപ്പെടെ 57 പേയ്‌മെന്റ് അഗ്രിഗേറ്റർമാരുടെ അപേക്ഷ മടക്കി ആർബിഐ. ഫ്രീചാർജ്, പെടിഎം പേയ്‌മെന്റ് സർവീസസ്, പേ യു, ടാപിറ്റ്‌സ് ടെക്‌നോളജീസ് എന്നീ പേയ്‌മെന്റ് അഗ്രിഗേറ്ററുകളുടെ ലൈസൻസിനുള്ള അപേക്ഷയാണ് ആർബിഐ മടക്കിയത്.120 ദിവസത്തിനകം ഇവർക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാം. നിലവിൽ ഇവയ്ക്ക് പണമിടപാട് നടത്താൻ സാധിക്കുമെങ്കിലും പുതിയ വ്യവസായികളായ ഉപഭോക്താക്കളെ ( മെർച്ചന്റ്‌സ്) സ്വീകരിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്. ( RBI rejects 57 payment aggregator applications )

വ്യവസായികൾ ഉപഭോക്താക്കൾക്ക് പണമിടപാട് നടത്താനായി നൽകുന്ന തേർഡ് പാർട്ടിയാണ് പേയ്‌മെന്റ് അഗ്രിഗേറ്റേഴ്‌സ്. ബുധനാഴ്ചയാണ് ആർബിഐ പേയ്‌മെന്റ് അഗ്രിഗേറ്റർ ലൈസൻസ് നേടിയവരുടെ പട്ടിക പുറത്ത് വിട്ടത്. നിലവിൽ പേയ്‌മെന്റ് അഗ്രിഗേറ്റേഴ്‌സായി പ്രവർത്തിക്കുന്ന 17 പേരുടേയും പുതിയ 40 പേരുടേയും അപേക്ഷ തള്ളിയ വിവരവും ആർബിഐ പുറത്ത് വിട്ടു.

നേരത്തെ പെയ്‌മെന്റ് അഗ്രിഗേറ്റേഴ്‌സിന് ലൈസൻസ് നിർബന്ധമാക്കിയിരുന്നില്ല. എന്നാൽ മാർച്ച് 2021 മുതൽ എല്ലാ പെയ്‌മെന്റ് അഗ്രിഗേറ്റേഴ്‌സിനോടും ലൈസൻസിനായി അപേക്ഷിക്കാൻ ആർബിഐ ഉത്തരവിടുകയായിരുന്നു. ഐആർസിടിസി, ഓല ഫിനാൻഷ്യൽ സർവീസസ്, വേൾഡ്‌ലൈൻ ഇന്ത്യ എന്നിവയും അപേക്ഷ തള്ളിയവരിൽ ഉൾപ്പെടും. ഇതിൽ വേൾഡ്‌ലൈൻ അപേക്ഷ പിൻവലിച്ചിട്ടുണ്ട്.

Story Highlights: RBI rejects 57 payment aggregator applications

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here