Advertisement

130 മില്യൺ പൗണ്ടിന്റെ സൗജന്യ സ്‌കൂൾ ഭക്ഷണ പദ്ധതി ആരംഭിച്ച് ലണ്ടൻ മേയർ

February 22, 2023
Google News 2 minutes Read

ലണ്ടനിലെ എല്ലാ പ്രൈമറി സ്കൂൾ കുട്ടികൾക്കും അടുത്ത അധ്യയന വർഷത്തേക്ക് സൗജന്യ ഭക്ഷണം നൽകാനുള്ള അടിയന്തര പദ്ധതി ലണ്ടൻ മേയർ സാദിഖ് ഖാൻ പ്രഖ്യാപിച്ചു. 130 മില്യൺ പൗണ്ട് ചെലവുള്ള ഈ പദ്ധതി സെപ്തംബർ മുതൽ ആരംഭിക്കും. ബ്രിട്ടനിൽ ഭക്ഷ്യ അരക്ഷിതാവസ്ഥയിൽ ബുദ്ധിമുട്ടുന്ന 4 ദശലക്ഷം കുട്ടികളിൽ 2,70,000 പേർക്ക് ഈ പദ്ധതി ആശ്വാസം നൽകും.

“ജീവിതച്ചെലവ് വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ സർക്കാരിൽ നിന്നുള്ള എന്തും സഹായഹസ്തമാണ്” എന്നാണ് രണ്ട് കുട്ടികളുള്ള ഐടി പ്രൊഫഷണലായ സുഹാസ് ബർഹതെ പറയുന്നത്. “ജീവിതച്ചെലവ് പ്രതിസന്ധി ഇവിടെ തുടരുകയാണ്, അതിനാൽ പദ്ധതി ഒരു വർഷത്തേക്ക് നിലനിൽക്കുന്നത് നിരാശാജനകമാണ്” എന്നും അവർ കൂട്ടിച്ചേർത്തു. ഫീഡ് ദ ഫ്യൂച്ചർ’ കാമ്പെയ്‌നിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമാണ് പദ്ധതിയെന്ന് ഫുഡ് ഫൗണ്ടേഷന്റെ കാമ്പെയ്‌ൻ ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ജോ റാലിംഗ് പറഞ്ഞു.

“ഞങ്ങൾ അങ്ങേയറ്റം സന്തുഷ്ടരാണ്. ബ്രിട്ടനിലെ ഭക്ഷ്യ അരക്ഷിതാവസ്ഥയെ ചെറുക്കുന്നതിന് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇത് ഒരു പരീക്ഷണമാണ്. ഇതിൽ കൂടുതൽ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Mayor of London launches £130 million free school meals scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here