Advertisement

ബഹിരാകാശാത്ത് ‘നടക്കാനൊരുങ്ങി’ സുല്‍ത്താന്‍ അല്‍ നെയാദി; വീണ്ടും ചരിത്രനേട്ടത്തിലേക്ക് യുഎഇ

April 8, 2023
Google News 2 minutes Read
Sultan Al Neyadi will become first Arab to walk in space

ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കാനൊരുങ്ങി യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാനാണ് നെയാദി ഒരുങ്ങുന്നത്.

ഈ മാസം 28നാണ് നെയാദിയുടെ സ്‌പേസ് വാക്ക് നടക്കുക. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നാസയുടെ ബഹിരാകാശ യാത്രികനായ സ്റ്റീഫന്‍ ബോവനൊപ്പമായിരിക്കും അല്‍ നിയാദിയുടെ സ്‌പേസ് വാക്ക്.

Read Also: ഉംറ തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; സൗദിയില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

ബഹിരാകാശ നിലയത്തില്‍ പങ്കാളിത്തമില്ലാത്ത ഒരു രാജ്യത്തുനിന്ന് ഒരാള്‍ ആദ്യമായി ‘സ്‌പേസ് വാക്’ നടത്തുന്നു എന്ന റെക്കോഡും അല്‍ നെയാദിക്ക് ലഭിക്കും. യുഎസ്, റഷ്യ, യൂറോപ്, കാനഡ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രികര്‍ മാത്രമാണ് ബഹിരാകാശ നടത്തത്തിന് ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

Story Highlights: Sultan Al Neyadi will become first Arab to walk in space

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here