Advertisement

നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലെ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം; 5 മണിക്കൂറിനുശേഷം തീ അണച്ചു

May 5, 2024
Google News 2 minutes Read
Extensive damage in furniture warehouse fire at Naruvamoodu

തിരുവനന്തപുരം നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം. റിട്ട. എസ് ഐ വിജയൻറെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ ഗോഡൗൺ ആണ് പൂർണ്ണമായും കത്തിനശിച്ചത്. 12 യൂണിറ്റ് ഫയർഫോഴ്സ് എത്തി അഞ്ചുമണിക്കൂറോളം എടുത്തതാണ് തീ നിയന്ത്രണവിധേയമാക്കിയത്.(Extensive damage in furniture warehouse fire at Naruvamoodu)

വൈകിട്ട് 4 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഗോഡൗൺ ഉടമയോ തൊഴിലാളികളോ സ്ഥലത്ത് ഉണ്ടായിരുന്നില്ല. തീ പടരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. നെയ്യാറ്റിൻകരയിൽ നിന്നും കാട്ടാക്കടയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും 6 യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും തീ കെടുത്താനായില്ല. വെള്ളം തീർന്നതോടെ കൂടുതൽ ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Read Also: പയ്യന്നൂരിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് ആത്മഹത്യ ചെയ്ത നിലയിലും

ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഗോഡൗൺ ഉടമ പറയുന്നത്. അപകടസാധ്യത കണക്കിലെടുത്ത് സമീപത്തുള്ള വരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

Story Highlights : Extensive damage in furniture warehouse fire at Naruvamoodu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here