Advertisement

ഡൽഹി മെട്രോയുടെ ലിഫ്റ്റിൽ വച്ച് പീഡനശ്രമം; 26കാരൻ അറസ്റ്റിൽ

April 15, 2023
Google News 1 minute Read

ഡൽഹി മെട്രോയുടെ ലിഫ്റ്റിൽ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 26കാരൻ അറസ്റ്റിൽ. ഈ മാസം നാലിനാണ് അതിക്രമം നടന്നത്. സംഭവത്തിൽ സ്വകാര്യ ആശുപത്രിയിലെ ഹൗസ് കീപ്പിങ് തൊഴിലാളിയായ രാജേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജസോല മെട്രോ സ്റ്റേഷൻ്റെ ലിഫ്റ്റിനുള്ളിൽ വച്ചായിരുന്നു ലൈംഗികാതിക്രമം. ലിഫ്റ്റിനുള്ളിൽ വച്ച് തൻ്റെ സ്വകാര്യ ഭാഗങ്ങൾ കാണിച്ച ഇയാൾ യുവതിയെ കടന്നുപിടിച്ചു. യുവതി എതിർത്തതോടെ ഇയാൾ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ക്യാമറ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

Story Highlights: sexual harassment delhi metro

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here