Advertisement

മിതമായ രീതിയിലെങ്കിലും മദ്യപാനമുണ്ടോ? ഭാവിയ്ക്കായി എടുക്കുന്ന തീരുമാനങ്ങള്‍ ചിലപ്പോള്‍ തെറ്റിപ്പോയേക്കാം; കണ്ടെത്തലുമായി പഠനം

May 1, 2023
Google News 2 minutes Read
Even moderate alcohol intake affects your episodic foresight

മദ്യപാനം ഭാവിയെക്കുറിച്ചുള്ള ഒരാളുടെ കാഴ്ച്ചപ്പാടിനേയും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവിനേയും ദോഷകരമായി ബാധിച്ചേക്കാമെന്ന കണ്ടെത്തലുമായി പുതിയ പഠനം. മിതവായ അളവിലുള്ള മദ്യപാനമാണെങ്കില്‍പ്പോലും അത് ദീര്‍ഘവീക്ഷണത്തിനുള്ള മനുഷ്യന്റെ കഴിവിനെ പരിമിതപ്പെടുത്തിയേക്കാമെന്നാണ് കണ്ടെത്തല്‍. ജേര്‍ണല്‍ ഓഫ് സൈക്കോഫാര്‍മകോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മോര്‍ഗന്‍ എലിയറ്റ്, ഗില്‍ ടെറെറ്റ്, ജൂലി ഡി ഹെന്റ്‌റി മുതലായവര്‍ ചേര്‍ന്ന് തയാറാക്കിയ പഠനം എപ്പിസോഡിക് ഫോര്‍സൈറ്റ് ഈസ് ഇംപയേഡ് ഫോളോവിംഗ് അക്യൂട് ആല്‍ക്കഹോള്‍ ഇന്‍ടോക്‌സികേഷന്‍ എന്ന പേരിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. (Even moderate alcohol intake affects your episodic foresight)

ഭാവികാലത്തെ ഒരു സാങ്കല്‍പ്പിക സാഹചര്യം മനസില്‍ കണ്ട് അതിനായി മനസിനെ പാകപ്പെടുത്തുകയും തീരുമാനങ്ങള്‍ എടുക്കുകയും പ്രവചനങ്ങള്‍ നടത്തുകയും ചെയ്യുന്ന കഴിവിനെയാണ് മദ്യം ദോഷകരമായി ബാധിക്കുക. സാമൂഹിക ഉത്കണ്ഠ താത്ക്കാലികമായി ലഘൂകരിക്കുന്നതിനുള്ള മദ്യത്തിന്റെ കഴിവ് യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ ചില ചിന്താശേഷികള്‍ പരിമിതപ്പെടുത്തിക്കൊണ്ടാണ് ഉണ്ടാകുന്നതെന്ന് ഈ ഗവേഷകര്‍ പഠനത്തിലൂടെ കണ്ടെത്തി.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

ആഴ്ചയില്‍ ശരാശരി 2 മുതല്‍ 36 വരെ സ്റ്റാന്‍ഡേര്‍ഡ് യൂണിറ്റ് മദ്യം ഉപയോഗിക്കുന്ന 18 നും 37 നും ഇടയില്‍ പ്രായമുള്ള 124 ആളുകളിലാണ് പഠനം നടന്നത്. മദ്യപിക്കുന്ന ഗ്രൂപ്പ് മദ്യപിക്കാത്തവരെക്കാള്‍ വളരെ താഴ്ന്ന പ്രകടനമാണ് ചില ഫോര്‍സൈറ്റ് കളികളില്‍ കാഴ്ചവച്ചത്. നിരവധി റൗണ്ട് പരീക്ഷണങ്ങളില്‍ നിന്നും സിദ്ധാന്തങ്ങളില്‍ നിന്നുമാണ് മദ്യം ദീര്‍ഘവീക്ഷണത്തിനുള്ള കഴിവിനെ പരിമിതപ്പെടുത്തുന്നുവെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.

Story Highlights: Even moderate alcohol intake affects your episodic foresight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here