Advertisement

613 കോടി രൂപയുടെ ലാഭവും, 6198 കോടി രൂപയുടെ വിറ്റുവരവും; ചരിത്ര ലാഭം നേടിയ എഫ്.എ.സി.ടി അഭിനന്ദനങ്ങൾ; പി രാജീവ്

May 6, 2023
Google News 3 minutes Read
Profit of Rs 613 crore and turnover of Rs 6198 crore; Congratulations FACT; P. Rajeev

ചരിത്ര ലാഭം നേടി എഫ്.എ.സി.ടിയ്ക്ക് അഭിനന്ദനങ്ങളുമായി മന്ത്രി പി രാജീവ്. 613 കോടി രൂപയുടെ ലാഭവും 6198 കോടി രൂപയുടെ വിറ്റുവരവുമാണ് ഈ സാമ്പത്തിക വർഷം എഫ് എ സി ടി ക്ക് ഉണ്ടായത്. ഒരു കാലത്ത് അടച്ചു പൂട്ടലിൻ്റെ വക്കത്തായിരുന്നു ഈ സ്ഥാപനം.(Profit of Rs 613 crore and turnover of Rs 6198 crore FACT; P. Rajeev)

കർഷക, തൊഴിലാളി, യുവജന , മഹിള, വിദ്യാർത്ഥി സംഘടനകളെല്ലാം പ്രക്ഷോഭരംഗത്തിറങ്ങി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും രംഗത്തിറങ്ങി. അങ്ങനെയാണ് നയം മാറ്റാൻ കേന്ദ്ര സർക്കാർ തയ്യാറായതെന്നും മന്ത്രി പറഞ്ഞു. എങ്കിലും സാമ്പത്തിക പ്രതിസന്ധി തുടർന്നു. എഫ്.എ.സി.ടിയുടെ ഭൂമി 245 കോടി നൽകി സംസ്ഥാന സർക്കാർ വ്യവസായ ആവശ്യത്തിന് വാങ്ങിയത് വഴി തിരിവായി.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

പ്രവർത്തന മൂലധന പ്രതിസന്ധിക്ക് അതോടെ പരിഹാരമായി. കിഷോർ റുംഗ്ദ എംഡി എന്ന നിലയിൽ മികവാർന്ന നേതൃത്വം നൽകി. ഓഫീസർമാരും തൊഴിലാളികളും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. അത് ചരിത്രനേട്ടത്തിലേക്ക് നയിച്ചുവെന്നും മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.

പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചത്

ചരിത്ര ലാഭം നേടിയ എഫ്.എ.സി.ടിക്ക് അഭിനന്ദനങ്ങൾ. 613 കോടി രൂപയുടെ ലാഭവും 6198 കോടി രൂപയുടെ വിറ്റുവരവുമാണ് ഈ സാമ്പത്തിക വർഷം എഫ് എ സി ടി ക്ക് ഉണ്ടായത്. ഒരു കാലത്ത് അടച്ചു പൂട്ടലിൻ്റെ വക്കത്തായിരുന്നു ഈ സ്ഥാപനം. സേവ് എഫ് എ സി ടി എന്നതായിരുന്നു അന്നത്തെ പ്രധാന മുദ്രാവാക്യം. കർഷക, തൊഴിലാളി, യുവജന , മഹിള, വിദ്യാർത്ഥി സംഘടനകളെല്ലാം പ്രക്ഷോഭരംഗത്തിറങ്ങി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും രംഗത്തിറങ്ങി. അങ്ങനെയാണ് നയം മാറ്റാൻ കേന്ദ്ര സർക്കാർ തയ്യാറായത്. എങ്കിലും സാമ്പത്തിക പ്രതിസന്ധി തുടർന്നു. എഫ്.എ.സി.ടിയുടെ ഭൂമി 245 കോടി നൽകി സംസ്ഥാന സർക്കാർ വ്യവസായ ആവശ്യത്തിന് വാങ്ങിയത് വഴി തിരിവായി. പ്രവർത്തന മൂലധന പ്രതിസന്ധിക്ക് അതോടെ പരിഹാരമായി. ശ്രീ. കിഷോർ റുംഗ്ദ എംഡി എന്ന നിലയിൽ മികവാർന്ന നേതൃത്വം നൽകി. ഓഫീസർമാരും തൊഴിലാളികളും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. അത് ചരിത്രനേട്ടത്തിലേക്ക് നയിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ…

Story Highlights: Profit of Rs 613 crore and turnover of Rs 6198 crore FACT; P. Rajeev

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here