Advertisement

താമസസ്ഥലത്ത് കഞ്ചാവ് ചെടികൾ വളർത്തി; ഏഷ്യൻ വംശജരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു

May 17, 2023
Google News 3 minutes Read
Sharjah Police arrest a group of Asian for growing narcotics plants in a residential building

ഷാർജയിൽ താമസസ്ഥലത്ത് മയക്കുമരുന്ന് ചെടികൾ വളർത്തിയതിന് ഏഷ്യൻ വംശജരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് ചെടികൾ നട്ടുവളർത്തുകയായിരുന്നു ഇവർ ചെയ്തിരുന്നത്. സംഭവത്തിൽ ഷാർജ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.(Sharjah Police arrest a group of Asian for growing narcotics plants)

പ്രതികൾ ഏഷ്യക്കാർ ആണെന്ന് മാത്രമാണ് പുറത്തുവരുന്ന വിവരം.കെട്ടിടത്തിൽ എയർ കണ്ടീഷനിങ് യൂണിറ്റുകളിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന ജോലിക്കാർ ആണ് ചെടികൾ കണ്ടത്. ഇവർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. അപ്പാർട്ട്മെന്റിൽ റെയ്ഡ് നടത്തി . ആറ് ചെടികൾ ആണ് കണ്ടെത്തിയത്.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

പൂർണ സജീകരണമുള്ള ടെന്റ് നഴ്സറി തന്നെയാണ് ഉണ്ടായിരുന്നത്. കൃഷിക്ക് ഉപയോഗിച്ച ഉപകരണങ്ങൾ പൊലീസ് കണ്ടെത്തി. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ലഹരിമരുന്ന് ചെടികൾ നട്ടുവളർത്തുന്നത് നിരോധിക്കുന്ന നിയമം ആണ് രാജ്യത്തുള്ളത്. ലഹരി കടത്തിയാലുള്ള പരമാവധി ശിക്ഷ വധശിക്ഷയാണ്.

Story Highlights: Sharjah Police arrest a group of Asian for growing narcotics plants

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here