Advertisement

പുകവലിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കുമെന്ന വ്യാജ പ്രതീതി സൃഷ്ടിക്കുന്നു, പ്രകൃതിയ്ക്കും ദോഷം; യൂറോപ്പില്‍ സിഗരറ്റ് ഫില്‍റ്റര്‍ നിരോധിക്കണമെന്ന ആവശ്യം ശക്തം

May 20, 2023
Google News 2 minutes Read
EU countries ban on cigarette filters

സിഗരറ്റ് ഫില്‍റ്ററുകള്‍ക്ക് യൂറോപ്പില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ത്തി യൂറോപ്പിലെ പരിസ്ഥിതി, ആരോഗ്യ പ്രവര്‍ത്തകര്‍. സിഗരറ്റ് ഫില്‍റ്ററുകള്‍ വിലക്കുന്നത് മലിനീകരണം തടയുമെന്നും ആളുകളെ പുകവലിയില്‍ നിന്ന് പിന്നോട്ട് വലിക്കുമെന്നുമുള്ള വാദമാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. (EU countries ban on cigarette filters )

യൂറോപ്യന്‍ ബീച്ചുകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ മാലിന്യമാണ് സിഗരറ്റ് കുറ്റികളെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. സിഗരറ്റ് ഫില്‍റ്ററുകളെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക്കുകളായി കണക്കാക്കണമെന്നും സംഘടന പറഞ്ഞിരുന്നു.

ഉപേക്ഷിക്കുന്ന സിഗരറ്റ് അവശിഷടങ്ങള്‍ 7000ല്‍പ്പരം വിഷവസ്തുക്കള്‍ പുറത്തുവിടുകയും സിഗരറ്റ് കുറ്റികളിലെ മൈക്രോ പ്ലാസ്റ്റിക് പ്രകൃതിയ്ക്ക് ദോശകരമാകുകയും ചെയ്യുന്നു. നെതര്‍ലാന്‍ഡ്‌സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ സിഗരറ്റ് ഫില്‍റ്ററുകള്‍ നിരോധിക്കുകയാണ്.

Read Also: 2000 രൂപയുടെ നോട്ട് നിരോധിച്ചത് ആശങ്കയുണ്ടാക്കുന്ന തീരുമാനം, സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും; മന്ത്രി കെ.എൻ ബാലഗോപാൽ

കഴിഞ്ഞ മാസം ബെല്‍ജിയത്തിലെ സുപ്പീരിയര്‍ ഹെല്‍ത്ത് കൗണ്‍സില്‍ സിഗരറ്റ് ഫില്‍ട്ടറുകള്‍ക്ക് യൂറോപ്പ് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചു. ഇതിന് പിന്തുണയുമായി ഡെന്‍മാര്‍ക്കിലെ ആരോഗ്യപ്രവര്‍ത്തകരും രംഗത്തെത്തി. സിഗരറ്റ് ഫില്‍റ്ററുകള്‍ പുകവലിയുടെ ദൂഷ്യഫലങ്ങള്‍ കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായിക്കുമെന്ന ഒരു തെറ്റായ പ്രതീതി സൃഷ്ടിക്കുമെന്നും അത് അപകടകരമാണെന്നും ഡാനിഷ് കാന്‍സര്‍ സൊസൈറ്റിയിലെ പുകയില നിയന്ത്രണത്തിന്റെ ചുമതലയുള്ള നീല്‍സ് തെം ഡാനിഷ് പറഞ്ഞു.

സിഗരറ്റ് ഫില്‍റ്ററുകള്‍ പൂര്‍ണമായി നിരോധിക്കുന്നതിന് പകരം ഫില്‍റ്ററുകള്‍ക്ക് അധിക നികുതി ഈടാക്കുന്നത് പോലുള്ള നിര്‍ദേശങ്ങളും ഡെന്‍മാര്‍ക്കില്‍ പരിഗണനയിലുണ്ട്. ഫില്‍റ്ററുകള്‍ക്കെതിരായ ഇത്തരം വാദങ്ങള്‍ ബാലിശമാണെന്നും ഇത്തരം പ്രൊപ്പോസലുകള്‍ പുകവലിക്കാരെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്നും ടൊബാക്കോ ഭീമന്‍ ഫിലിപ്പ് മോറിസ് പ്രസ്താവിച്ചു.

Story Highlights: EU countries ban on cigarette filters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here