Advertisement

മസ്‌ക് ഉള്‍പ്പടെ 130 പ്രമുഖരുടെ ട്വിറ്റർ ഹാക്ക് ചെയ്തു; യുഎസില്‍ 24 കാരന് ജയില്‍ശിക്ഷ

June 24, 2023
Google News 1 minute Read

ഇലോൺ മസ്‌ക്, ജോ ബൈഡന്‍ തുടങ്ങിയ 130 ഓളം പ്രമുഖരുടെ ട്വിറ്റർ ഹാക്ക് ചെയ്ത ഇരുപത്തിനാലുകാരന് ജയിൽ ശിക്ഷ. ട്വിറ്ററിനെതിരെ വന്‍ സൈബറാക്രമണമാണ് യുവാവ് നടത്തിയിരുന്നത്. ജെയിംസ് കോനർ എന്ന യുവാവിനാണ് ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. (twitter hacker)

2020 ല്‍ 130 ഓളം പ്രശസ്ത ട്വിറ്റര്‍ അക്കൗണ്ടുകളുടെ നിയന്ത്രണമാണ് ജോസഫ് കൈക്കലാക്കിയത്. മോഡലായ കിം കര്‍ദാഷിയന്‍, ടെസ് ല മേധാവി ഇലോണ്‍ മസ്‌ക്, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരുടെ അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടുന്നു. സൈബറാക്രമണത്തില്‍ ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇതോടെയാണ് ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി അഞ്ച് വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ വിധിച്ചത്. തന്റെ കുറ്റകൃത്യങ്ങള്‍ വിഡ്ഢിത്തവും അര്‍ത്ഥശൂന്യവുമായിരുന്നുവെന്ന് പ്രതി പറഞ്ഞു. ഇരകളോട് താൻ ക്ഷമാപണം നടത്തുന്നുവെന്നും ജോസഫ് പറഞ്ഞു.

PlugWalkJoe എന്ന പേരിലാണ് ജോസഫ് ഓണ്‍ലൈനില്‍ അറിയപ്പെട്ടിരുന്നത്. പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത സംഘത്തിന്റെ ഭാഗമായിരുന്നു ഇയാള്‍. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് ആയിരുന്നു ലക്‌ഷ്യം. എന്നാല്‍ ട്വിറ്റര്‍ ഇടപെട്ട് ഈ അക്കൗണ്ടുകള്‍ നിര്‍ജീവമാക്കുകയും ട്വീറ്റ് ചെയ്യുന്ന സൗകര്യം തടഞ്ഞുവെക്കുകയും ചെയ്തു.

സ്‌പെയിനില്‍ നിന്ന് യുഎസില്‍ലേക്ക് ഈ വര്‍ഷം ഏപ്രിലിലാണ് ജോസഫിനെ എത്തിച്ചത്. ക്ഷമാപണ ഹര്‍ജിയില്‍ സൈബറാക്രമണത്തിന് ഇരയായവര്‍ക്കെല്ലാം 7,94,000 ല്‍ ഏറെ ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്നും ജോസഫ് സമ്മതിച്ചു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here