Advertisement

‘അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കാത്തത് വലിയ വിഷമം’ : ഷീല

September 24, 2023
Google News 2 minutes Read

മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ് കെ.ജി ജോർജിന്റെ വിയോഗമെന്ന് നടി ഷീല. ഒരു വ്യക്തിയെന്ന നിലയിലും അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നുവെന്ന് ഷീല ട്വന്റിഫോറിനോട് പറഞ്ഞു. ( sheela about kg george )

‘നിങ്ങൾക്ക് വേണ്ടി ഒരു കഥ ഒരുക്കി വച്ചിട്ടുണ്ട്, അതിൽ അഭിനയിക്കാൻ വരണമെന്ന് ജോർജ് പറഞ്ഞിരുന്നു. നിങ്ങളാരും എന്നെ ആർട്ട് സിനിമയിലേക്ക് വിളിക്കാറില്ലല്ലോ, കൊമേഷ്യൽ ചിത്രങ്ങളിലേക്കല്ലേ വിളിക്കാറുള്ളൂ എന്ന് ഞാനും പറഞ്ഞു. അങ്ങനെയല്ല, തീർച്ചയായും വിളിക്കും ഷീലാമ്മേയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ട്’ – കെ.ജി ജോർജ്.

ഇന്ന് രാവിലെയാണ് കെ.ജി ജോർജ് അന്തരിച്ചത്. 77 വയസായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം.

Story Highlights: sheela about kg george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here