Advertisement

‘എയ്ഞ്ചൽ യുഗാന്ത്യം’; കോപ്പ അമേരിക്കയ്ക്ക് ശേഷം വിരമിക്കുമെന്ന് ഡി മരിയ

October 18, 2023
Google News 2 minutes Read
Di Maria to retire from Argentina duty after Copa America 2024

അർജന്റീനയുടെ ‘മാലാഖ’ ബൂട്ടഴിക്കുന്നു. 2024 കോപ്പ അമേരിക്കയ്ക്ക് ശേഷം അർജന്റീന ദേശീയ ടീമിൽ നിന്ന് വിരമിക്കുമെന്ന് എയ്ഞ്ചൽ ഡി മരിയ. അർജന്റീനിയൻ ഔട്ട്ലെറ്റ് ടൊഡോ പാസയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നീണ്ട 16 വർഷത്തെ കരിയറാണ് ഡി മരിയ അവസാനിപ്പിക്കുന്നത്.

“അടുത്ത വർഷം കോപ അമരിക്കയോടെ അത് അവസാനിക്കും. ദേശീയ ടീമിനൊപ്പം എന്റെ അവസാന ടൂർണമെന്റായിരിക്കും അത്. ലിയോയ്‌ക്കൊപ്പം, ഞാൻ എല്ലാം നേടി. അദ്ദേഹത്തോടൊപ്പം ഒരു ക്ലബ്ബിൽ കളിക്കാൻ പറ്റില്ല എന്നത് മാത്രമായിരുന്നു ബാക്കി. പിഎസ്ജിയിൽ അതും സംഭവിച്ചു. ക്ലബിൽ നിന്ന് വിടപറയാൻ നേരം മെസിയെ കെട്ടിപ്പിടിച്ച് ഞാൻ പറഞ്ഞു, ‘ഒന്നിച്ച് ഒരു ക്ലബ്ബിൽ കളിക്കാൻ കഴിഞ്ഞതിൽ, എല്ലാ ദിവസവും കാണാൻ കഴിഞ്ഞതിൽ നന്ദിയുണ്ട്'”- ഡി മരിയ പറഞ്ഞു.

“ഒരു വർഷം മുഴുവൻ ലിയോയെ കണ്ടിരിക്കാനും ഒപ്പം പരിശീലിക്കാനും അവൻ ചെയ്യുന്നതൊക്കെ കാണാനും കഴിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായിരുന്നു അത്”- ഡി മരിയ കൂട്ടിച്ചേർത്തു. 35 കാരനായ ഡി മരിയ 134 മത്സരങ്ങളിൽ അർജന്റീനക്കുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ടീമിനൊപ്പം 2022 ലോകകപ്പ്, 2021 കോപ അമേരിക്ക ടൂർണ​മെന്റ് വിജയങ്ങളിലും പങ്കാളിയായി. ഖത്തര്‍ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം തന്നെ അത് തിരുത്തുകയായിരുന്നു. നിലവില്‍ ബെന്‍ഫിക്ക ക്ലബ്ബിന് വേണ്ടിയാണ് താരം ബൂട്ടുകെട്ടുന്നത്.

Story Highlights: Di Maria to retire from Argentina duty after Copa America 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here